‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
'മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ' ദുബായ് വുഡ്ലം പാർക്ക് സ്കൂളിലെ കെജി-2 വിദ്യാർത്ഥിനിയായ ഇസ ആരിഫ് പാട്ടിനൊപ്പം നൃത്തം വെയ്ക്കുകയാണ്. വെറുതേയല്ലെ ഈ ഡാൻസും പാട്ടും. ഒറ്റക്ക് ഒപ്പന കളിച്ച് വൈറലായതിൻ്റെ...
കാസർകോട് സ്വദേശിയായ യുവാവ് ദുബായിൽ വെച്ച് മരണപ്പെട്ടു. തളങ്കര സ്വദേശി ഫർഷിൻ ( 31) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. ദേര സ്പോർട്സ് മാർക്കറ്റിലെ പോപ്പുലർ ഓട്ടോ പാർട്സിൽ ജോലി ചെയ്തുവരികയായിരുന്നു ഫർഷിൻ....
കോടതി നടപടികൾ ഇനി വൈകുമെന്ന ആശങ്ക വേണ്ട. ദുബായിൽ കോടതി നടപടികൾ അതിവേഗം പൂർത്തിയാക്കാൻ ഡിജിറ്റൽ കോർട്ട് വരുന്നു. ഇതോടെ മുമ്പ് മാസങ്ങൾ എടുത്തിരുന്ന കോടതി നടപടികൾ ഇനി മിനിറ്റുകൾക്കകം പൂർത്തിയാക്കാൻ സാധിക്കുകയും...
ദുബായിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ ദുബായിക്ക് ഇന്ന് 15 വയസ്. ദുബായിൽ നിന്ന് ചെലവ് കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്നതിനായി 2009-ലാണ് ഫ്ളൈ ദുബായ് എന്ന ബജറ്റ് എയർലൈൻ പ്രവർത്തനമാരംഭിക്കുന്നത്. അന്ന് മുതൽ...
ദുബായിൽ നടന്ന വിവിധ നറുക്കെടുപ്പുകളിൽ വിജയികളായി ഇന്ത്യക്കാർ. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ (8.32 കോടി രൂപ) സമ്മാനം ഇന്ത്യക്കാരനായ ചിമലക്കൊണ്ട കൃഷ്ണയാണ് നേടിയത്. മറ്റൊരു നറുക്കെടുപ്പിൽ ദുബായിൽ...
ജ്വല്ലറി രംഗത്തെ പ്രമുഖ സ്ഥാപനമായ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽമക്തൂം പ്രഖ്യാപിച്ച ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി അറക്കൽ ജ്വല്ലറിയുടെ ശാഖകളിൽ...