‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൗദി അറേബ്യയിൽ പുതിയ ദേശീയ വിമാനക്കമ്പനി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാൻ. പിഐഎഫ് ഉടമസ്ഥതയിലുള്ള കമ്പനിയായിരിക്കും സ്ഥാപിക്കുകയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട്...
അമേരിക്കൻ ഇന്‍ഷുറന്‍സ് കമ്പനിയായ സിഗ്ന വേൾഡ് വൈഡ് കമ്പനിക്കാണ് സൗദിയില്‍ പ്രവര്‍ത്തനാനുമതി. സൗദി സെൻട്രൽ ബാങ്കായ സാമയാണ് അനുമതി നൽകിയത്. ആദ്യമായാണ് ഒരു വിദേശ ഇൻഷുറൻസ് കമ്പനിക്ക് സൗദിയിൽ പ്രവർത്തനാനുമതി ലഭിക്കുന്നത്.
സൗദിയുടെ വിഷൻ...
യുഎഇയിൽ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിൽ പരിശീലനത്തിനെത്തിയ എമിറാത്തി യുവാക്കളെ ഭീഷണിപ്പെടുത്തുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കമ്പനി ഉടമ അറസ്റ്റിലായി. തൊഴിലന്വേഷകരായ യുവാക്കളിൽ നിന്ന് വ്യവസായി പണം ആവശ്യപ്പെടുകയും അനുസരിച്ചില്ലെങ്കിൽ പരിശീലനത്തിൽ കുറഞ്ഞ...
സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യുഎഇയില്‍ കമ്പനികളെ തരംതിരിക്കുന്ന നടപടികൾക്ക് തുടക്കം. സ്വകാര്യ മേഖലയിലെ കമ്പനികളെ മൂന്നായി തരംതിരിക്കുന്ന നടപടികളാണ് മാനവ വിഭവശേഷി - എമിറേറ്റൈസേഷൻ മന്ത്രാലയം ആരംഭിച്ചത്. കമ്പനികളുടെ നിയമ വേതന സംവിധാനങ്ങൾ,...