‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിലുണ്ടായ റെക്കോർഡ് മഴയെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതുവഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുൻപ് മടങ്ങാനാകാത്ത സന്ദർശക, താമസ വീസക്കാരിൽ നിന്ന് ഓവർസ്റ്റേ പിഴഈടാക്കില്ലെന്ന് അധികൃതർ. ഏപ്രിൽ 16 മുതൽ 18 വരെ റദ്ദാക്കിയ ദുബായിൽ...
യുഎഇയിൽ ചൊവ്വാഴ്ച തുടർച്ചയായി പെയ്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം കാരണം കഴിഞ്ഞ രണ്ട് ദിവസമായി ദുബായ് ഇൻ്റർനാഷണലിൽ (ഡിഎക്സ്ബി) റദ്ദാക്കിയത് മൊത്തം 884 വിമാന സർവ്വീസുകൾ. വെള്ളപ്പൊക്കം മൂലം ഡിഎക്സ്ബിയിൽ വലിയ നിയന്ത്രണമാണ് ഏർപ്പെടുത്തിയത്....
താരസംഘടനയായ 'അമ്മ'യുടെ നേതൃത്വത്തിൽ ഖത്തറിൽ നടത്താനിരുന്ന ഷോ അവസാന നിമിഷം റദ്ദാക്കി. മോളിവുഡ് മാജിക് എന്ന പേരിൽ നടത്താനിരുന്ന പരിപാടിയാണ് വേണ്ടെന്ന് വച്ചത്. സാങ്കേതിക പ്രശ്നങ്ങളെയും മോശം കാലാവസ്ഥയെയും തുടർന്നാണ് ഷോ റദ്ദാക്കിയതെന്ന്...
എമിറേറ്റ്സ് ഐഡി പുതുക്കുന്നതിൽ കാലതാമസം വരുത്തുന്ന ചില വിഭാഗങ്ങൾക്ക് പിഴ ഒഴിവാക്കി നൽകും. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്സ് സെക്യൂരിറ്റി അധികൃതരാണ് ഇത് സംബന്ധിച്ച അറിയിപ്പ്...
കുവൈത്തിൽ നാല് വർഷത്തിനിടെ റദ്ദാക്കിയത് മൂന്ന് ലക്ഷം ഡ്രൈവിങ് ലൈസൻസുകളെന്ന് റിപ്പോർട്ട്. മരിച്ചവർ, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോയവർ, നാടുകടത്തപ്പെട്ടവർ എന്നിവരുടേത് ഉൾപ്പെടെയുള്ള കണക്കാണിത്. 2020-ൽ 50,000, 2021-ൽ 88,925, 2022-ൽ ഒരു...