മനുഷ്യാവകാശങ്ങൾ നിഷേധിക്കരുത്; ജനീവയില്‍ നിര്‍ണായക തീരുമാനങ്ങൾ ഉണ്ടായേക്കും

Date:

Share post:

മനുഷ്യാവകാശങ്ങൾ നിഷോധിക്കുന്നതിനും പീഡനങ്ങൾക്കുമെതിരേ യുഎന്‍ കമ്മിറ്റി( CAT) സംഘടിപ്പിക്കുന്ന 74-ാമത് സെഷനിൽ നിര്‍ണായക തീരുമാനങ്ങൾ ഉണ്ടായേക്കും. ജൂലൈ 12 നും 29 നും ഇടയിൽ ജനീവയിലാണ് കമ്മിറ്റി ചേരുന്നത്. യുഎഇ പ്രതിനിധി സംഘവും സെഷനില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും പീഡനങ്ങൾ ചെറുക്കുന്നതിനും യുഎഇ സ്വീകരിച്ച ദേശീയ നിയമനിര്‍മ്മാണങ്ങളും സര്‍ക്കാര്‍ ഏജന്‍സികളുടെ ഇടപെടലുകലും വിവിധ സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങ‍ളും യുഎഇ അവതരിപ്പിക്കും. 2012-ലെ കൺവെൻഷനില്‍ യുഎഇ അംഗീകരിച്ച കരാര്‍ വ്യവസ്ഥക‍ളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടെന്ന് നീതിന്യായ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ വകുപ്പ് ഡയറക്ടറും യുഎഇ പ്രതിനിധി സംഘത്തിന്റെ തലവനുമായ ജഡ്ജി അബ്ദുൾ റഹ്മാൻ മുറാദ് അൽ ബലൂഷി പറഞ്ഞു.

കമ്മിറ്റിയില്‍ അംഗങ്ങളായ ഇതര രാജ്യങ്ങളും റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ഓരോ വ്യക്തിയുടേയും സമത്വവും സാമൂഹിക നീതിയും സംബന്ധിച്ച് വിശദമായ ചര്‍ച്ചകളാകും ഉണ്ടാവുക. ദേശീയ മനുഷ്യാവകാശ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്‍റെ ആവശ്യകതകളും വിലയിരുത്തും. ഓരോ നാല് വർഷത്തിലും അംഗരാജ്യങ്ങൾ സമർപ്പിക്കുന്ന ആനുകാലിക റിപ്പോർട്ടുകളൾ വിലയിരുത്തിയാണ് പൊതുവായ സമന്വയത്തിലേക്ക് എത്തുക.

ലിംഗ സമത്വം , തൊ‍ഴില്‍, കുടിയേറ്റം, യുദ്ധം , കുടുംബം, തടങ്കല്‍ നിയമങ്ങൾ, പകര്‍ച്ചവ്യാധി തുടങ്ങി വിവിധ വിഷയങ്ങ‍ളില്‍ ആനുകാലിക പ്രസക്തമായ തീരുമാനങ്ങൾ ഉണ്ടായേക്കും. പുതിയ കാലത്തെ പുതിയ വെല്ലുവിളികൾ സംബന്ധിച്ച നിര്‍വചനങ്ങളാണ് ലോകം പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...