സിറിയയിൽ എംബസി പുനരാരംഭിക്കാൻ ഒരുങ്ങി സൗദി അറേബ്യ

Date:

Share post:

സിറിയയിൽ എംബസി പുനരാരംഭിക്കാൻ ഒരുങ്ങി സൗദി വിദേശകാര്യമന്ത്രാലയം. ഇത് അറബ് മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അറബ് ലീഗിന്റെയും അനുബന്ധ സംഘടനകളുടെയും യോഗങ്ങളിലും കയ്‌റോയിൽ നടന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും സിറിയയുടെ പങ്കാളിത്തം ഉറപ്പാക്കാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു.

അതേസമയം 10 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക്‌ ശേഷമാണ് സിറിയയും സൗദി അറേബ്യയും എംബസി തുറക്കാൻ തീരുമാനിച്ചത്. കൂടാതെ ഇറാനും സൗദി അറേബ്യയും തമ്മിൽ ബന്ധം പുനഃസ്ഥാപിച്ചതും സിറിയയുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കാരണമായിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഡമാസ്‌കസിലെ എംബസി വീണ്ടും തുറക്കുന്നത് മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എന്നാൽ എംബസി എപ്പോൾ തുറക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. സിറിയയുടെ അംഗത്വം പുനഃസ്ഥാപിക്കാനുള്ള അറബ് ലീഗിന്റെ തീരുമാനത്തെ തുടർന്നാണ് നടപടിയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം) അറിയിച്ചു. നാളെയും മറ്റന്നാളുമാണ് (ബുധൻ, വ്യാഴം) രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്യാൻ...

മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ മകൻ മുംബൈ ഐപിഎൽ ടീമിൽ

ഐപിഎൽ താരലേലത്തിൻ്റെ അവസാന നിമിഷം അപ്രതീക്ഷിത ‘എൻട്രി’യിലൂടെ ശ്രദ്ധേയനായ മലയാളി യുവാവ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിഘ്നേഷ് പുത്തൂർ കേരള ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും...

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...