കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇറാൻ ജനതയ്ക്ക് പിന്തുണയുമായി ഇറാനിയൻ മോഡൽ 

Date:

Share post:

ലോകസിനിമാ താരങ്ങള്‍ ഫാഷനുമപ്പുറം രാഷ്ട്രീയ നിലപാട് കൂടി വ്യക്തമാക്കുന്ന വേദികളിൽ ഒന്നാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍. ഇത്തവണ ഇറാന്‍ ജനതയ്ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ടാണ് ക്യാന്‍ വേദിയില്‍ ഇറാനിയന്‍-അമേരിക്കന്‍ മോഡല്‍ മഹ്ലാഗ ജബേരി എത്തിയത്. കറുപ്പ് നിറത്തിലുള്ള ഗൗണും കഴുത്തില്‍ കയറുകൊണ്ടുള്ള കുരുക്കുമിട്ടാണ് മഹ്ലാഗ വേറിട്ട പ്രതിഷേധം രേഖപ്പെടുത്തിയത്. കഴുത്തിന്റെ ഭാഗത്ത് കുരുക്കുള്ള തരത്തിലാണ് മഹ്ലാഗയുടെ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇറാനിലെ ഭരണകൂടത്തിനെതിരായ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയാണ് മോഡൽ ഈ പ്രവൃത്തിയിലൂടെ ചെയ്തത്.

മഹ്ലാഗയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാൻ ജനതയ്ക്ക് സമര്‍പ്പിക്കുന്നുവെന്നാണ് ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. അതേസമയം ഇറാനിലെ വധശിക്ഷയ്‌ക്കെതിരായ പ്രതിഷേധ സൂചകമായി ചെയ്ത മഹ്ലാഗയുടെ വസ്ത്രത്തെയും പ്രവർത്തിയെയും ലക്ഷണക്കണക്കിന് പേരാണ് ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് 22 കാരിയായ മഹ്സ അമിനി ഇറാനിലെ സദാചാര പൊലീസിന്റെ കസ്റ്റഡിയില്‍ വച്ച് മരണപ്പെട്ടത്. തുടര്‍ന്ന് ആരംഭിച്ച രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഇന്നും പലയിടത്തും തുടരുകയാണ്. ഇതിനിടയിലാണ് മഹ്ലാഗ ജബേരി ക്യാന്‍ വേദിയിൽ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...