ജോർദാൻ രാജകുമാരൻ ഹുസൈൻ ബിൻ അബ്ദുല്ല വിവാഹനിശ്ചയം കഴിഞ്ഞു. വധു രജ്വ അൽ സെയ്ഫ്. ജോർദാൻ രാജ്ഞി റാനിയ അൽ അബ്ദുല്ലയാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്.
സൗദി അറേബ്യയിൽ റിയാദിലെ വധുവിന്റെ വസതിയിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ. ഒരുപാട് സന്തോഷം തോന്നുന്നെന്നും എന്റെ മൂത്ത മകൻ ഹുസൈൻ രാജകുമാരനും സുന്ദരിയായ വധു രജ്വക്കും ആശംസകളെന്നും ആയിരുന്നു രാജ്ഞിയുടെ ട്വീറ്റ്.
28 വയസുള്ള ഹുസൈൻ രാജകുമാരൻ ബ്രിട്ടീഷ് മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. നിലവിൽ ജോർദാനിയൻ സൈന്യത്തിന്റെ ക്യാപ്റ്റൻ ആണ്.
കഴിഞ്ഞ മാസം ജോർദാൻ രാജകുമാരി ഇമാന്റെ വിവാഹ നിശ്ചയവും നടന്നിരുന്നു. ജമീൻ അലക്സാണ്ടർ തെർമിയോറ്റിസാണ് രാജകുമാരിയുടെ വരൻ.