യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍റെ സൗദി സന്ദര്‍ശനം വെളളിയാഴ്ച.
സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ബൈഡന്‍ സൗദിയില്‍ എത്തുന്നത്. സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തും.
സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസം സല്‍മാന്‍ രാജാവ് വിളിച്ചു ചേര്‍ക്കുന്ന സംയുക്ത ഉച്ചകോടിയില്‍ ജിസിസി നേതാക്കളും, ജോര്‍ദാന്‍ രാജാവ്, ഈജിപ്ത് പ്രസിഡന്റ്, ഇറാഖ് പ്രധാനമന്ത്രി തുടങ്ങിയവരും പങ്കെടുക്കും.
മിഡിലീസ്റ്റിന്‍റെ സുരക്ഷയും എണ്ണവ്യാപാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായണ് പ്രധാനമായും നടക്കുക. റഷ്യ – ഉക്രൈന്‍ യുദ്ധത്തിൽ തകർന്ന എണ്ണ വിപണിയെ സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളും ബൈഡന്റെ ഭാഗത്തുനിന്നുണ്ടാകും.
നയതന്ത്ര മേഖലയില്‍ അറബ് രാജ്യങ്ങളുമായി സൗഹൃദം വര്‍ദ്ധിപ്പിക്കുന്നതും അമേരിക്കന്‍ ലക്ഷ്യമാണ്. യുഎഇ, ബഹ്റിന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുമായുളള ബന്ധം വിപുലപ്പെടുത്താനുളള നീക്കങ്ങളും നടക്കും.
അതേസമയം സൗദിയിലെത്തും മുമ്പ് ജോ ബൈഡന്‍ ഇസ്രായേലിലെത്തും.
രണ്ടാഴ്ച മുമ്പ് അധികാരമേറ്റ ഇസ്രായേൽ താൽക്കാലിക പ്രധാനമന്ത്രി യെയർ ലാപിഡുയി നിര്‍ണായ കൂടിക്കാഴ് നടത്തും. ഇറാന്‍റെ ആണവ പരീക്ഷണങ്ങൾക്കെതിരായ സഹകരണാണ് ഈ കൂടിക്കാഴ്ചയിലെ പ്രധാന ലക്ഷ്യം.
ഇറാനെതിരായി നിലപാട് സ്വീകരിക്കുന്നവരെ സഹകരിപ്പിക്കാനാണ് ഇരുരാജ്യങ്ങളും നീക്കം നടത്തുന്നത്. പാലസ്തീന്‍ – ഇസ്രായേല്‍ വിഷയവും പരിഗണനയില്‍ വരും. പ്രസിഡന്‍റ് ആയ ശേഷം ആദ്യമായാണ് 79 കാരനായ ജോ ബൈഡന്‍ മിഡില്‍ ഈസ്റ്റിലെത്തുന്നത്.