യുഎഇ വാഹന രജിസ്ട്രേഷൻ വിദേശത്ത് പുതുക്കാം

Date:

Share post:

വിദേശ രാജ്യങ്ങളിൽ പോയി തിരികെയെത്താൻ വൈകുന്നവർ വാഹന റജിസ്ട്രേഷൻ (മുൽക്കിയ) കാലാവധി തീർന്നാൽ ഇനി ബുദ്ധിമുട്ടേണ്ടി വരില്ല. വിദേശത്തിരുന്നും യുഎഇ റജിസ്റ്റേർഡ് വാഹനങ്ങൾ പുതുക്കാനുള്ള സൗകര്യം . കാലാവധിക്ക് 150 ദിവസം മുൻപുതന്നെ റജിസ്ട്രേഷൻ പുതുക്കാനും കഴിയും.

വാഹനവുമായി വിദേശത്തേക്കു പോയി യഥാസമയം തിരിച്ചെത്താൻ സാധിക്കാത്തവർക്ക് അവിടെയുള്ള അംഗീകൃത കേന്ദ്രങ്ങളിൽ പാസിങ്/ടെസ്റ്റ് നടത്തി റിപ്പോർട്ട് അറ്റസ്റ്റ് ചെയ്ത് അതാത് എമിറേറ്റിലെ ട്രാഫിക് വകുപ്പിൻ്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് ഓൺലൈൻ വഴി വാഹന റജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.

യുഎഇയിലെ അംഗീകൃത ഡീലറിൽനിന്ന് വാങ്ങിയ പുതിയ വാഹനങ്ങൾ (ലൈറ്റ് വെഹിക്കിൾ) പുതുക്കുമ്പോൾ ആദ്യ 3 വർഷം സാങ്കേതിക പരിശോധന ആവശ്യമില്ല. വാഹനത്തിൻ്റെ ഉടമസ്ഥാവകാശം കാലഹരണപ്പെട്ടാൽ വീണ്ടും റജിസ്ട്രേഷൻ നിർബന്ധമാണ്. റജിസ്ട്രേഷൻ കാലാവധി തീർന്നാൽ ഓരോ മാസത്തിനും ലൈറ്റ് വെഹിക്കിളിന് 25 ദിർഹം, ഹെവി വെഹിക്കിളിന് 50 ദിർഹം, മോട്ടോർസൈക്കിളിന് 12 ദിർഹം വീതം പിഴ ഈടാക്കും.

അറ്റസ്റ്റേഷൻ എങ്ങനെ?

അതത് രാജ്യത്തെ വിദേശകാര്യ മന്ത്രാലയം, യുഎഇ എംബസി, യുഎഇ വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നാണ് അറ്റസ്റ്റ് ചെയ്യേണ്ടത്. സാക്ഷ്യപ്പെടുത്തിയ പരിശോധന സർട്ടിഫിക്കറ്റും ഇൻഷുറൻസ് രേഖകളും ഹാജരാക്കി ഓൺലൈൻ വഴി പുതുക്കാം. വാഹനത്തിന് പിഴയോ കേസോ ഉണ്ടെങ്കിൽ അവ തീർത്തതിനു ശേഷം വേണം പുതുക്കാൻ. സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി ഒരു മാസത്തിനകം റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...