യുഎഇ സര്‍ക്കാര്‍ എമിറാത്തി പൗരന്‍മാരെ സഹായിക്കുന്നത് എങ്ങനെ

Date:

Share post:

യുഇഎ പൗരന്‍മാരുടെ സുരക്ഷിതത്തിനും ക്ഷേമത്തിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി നടപടികളാണ് സ്വീകരിക്കുന്നത്. തൊ‍ഴില്‍ സുരക്ഷിതത്വവും താമസ സുരക്ഷിതത്വവും ഏര്‍പ്പെടുത്തുന്നതിനൊപ്പം വര്‍ദ്ധിച്ച ജീവിത ചിലവുകളിലും സര്‍ക്കാര്‍ സഹായമെത്തിക്കുന്നു. ക‍ഴിഞ്ഞ മാസം ആരംഭിച്ച 28 ബില്യണ്‍ ദിര്‍ഹത്തിന്‍റെ ജീവത സഹായ പാക്കേജാണ് ‍‍‍വ‍ഴി 47,000 എമിറാത്തി കുടുംബങ്ങൾക്കാണ് സഹായമെത്തിച്ചത്. ഇന്ധനം, ഭക്ഷണം, കുടിവെളളം, വൈദ്യുതി എന്നിവയുൾപ്പെടെ അവശ്യവസ്തുക്കൾ നൽകുന്നതിന് സുപ്രധാന സഹായമാണ് നല്‍കിയത്.സാമൂഹിക സുരക്ഷാ പദ്ധതികളുടെ  വിഹിതം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെടല്‍.

ജീവിത സഹായ പദ്ധതി

പണപ്പെരുപ്പത്തിന്റേയും ജീവിതച്ചെലവിലെ വർദ്ധനവിന്റെയും പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് ക‍ഴിഞ്ഞ ജൂലൈ 4 ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദാണ് സബ്‌സിഡി ഉൾപ്പടെ പദ്ധതികൾ പ്രഖ്യാപിച്ചത്. വാർഷിക സാമൂഹിക ക്ഷേമ സാമ്പത്തിക സഹായം 2.7 ബില്യൺ ദിർഹത്തിൽ നിന്ന് 5 ബില്യൺ ദിർഹമായി പുനഃക്രമീകരിച്ചു.
45 വയസ്സിന് മുകളിലുള്ള തൊഴിൽരഹിതരായ പൗരന്മാർക്ക് താൽക്കാലിക സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. പ്രതിമാസം 25,000 ദിർഹം വരെ കുടുംബ വരുമാനമുള്ള എമിറാത്തി കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

താമസം, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം, തൊഴിലന്വേഷകർക്കുള്ള പിന്തുണ തുടങ്ങിയവയ്ക്കുളള അലവൻസുകളും എമിറാത്തികൾക്ക് നൽകുന്നുണ്ട്.
അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ മേൽനോട്ടത്തിലുള്ള ഇന്ധന സബ്‌സിഡി വിതരണം ജൂലൈ പകുതിയോടെ മന്ത്രാലയം അംഗീകരിച്ചു, ഓഗസ്റ്റ് അഞ്ച് മുതൽ ലുലു ഹൈപ്പർമാർക്കറ്റുകളുടെ പങ്കാളിത്തത്തോടെ ഭക്ഷ്യ സബ്‌സിഡികൾ നല്‍കിത്തുടങ്ങി. സെപ്റ്റംബറിലെ പണപ്പെരുപ്പ അലവൻസിന് അനുസൃതമായി വൈദ്യുതി, ജല സബ്‌സിഡികൾ നൽകുമെന്നാണ് അറിയിപ്പ്.

മുൻവർഷത്തെ അപേക്ഷിച്ച് 2022 ആദ്യ പാദത്തിൽ പണപ്പെരുപ്പം 3.3 ശതമാനം ഉയർന്നതായണ് ഔദ്യോഗിക കണക്കുകൾ. ദുബായിൽ ഉപഭോക്തൃ പണപ്പെരുപ്പം ഏപ്രിൽ മാസത്തിൽ 4.6 ശതമാനമായി ഉയർന്നെന്നും 2015 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വർധനയാണിതെന്നും എമിറേറ്റ്സ് എൻബിഡിയും വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കളുടെ വില വർഷം തോറും 8.6 ശതമാനം ഉയർന്നതായും കണക്കുൾ സൂചിപ്പിക്കുന്നു. ഇന്ധന ചിലവും ശരാശരി വാടകയും ഗണ്യമായി ഉയർന്നതും കണക്കിലെടുത്താണ് സാമൂഹിക പിന്തുണ പദ്ധതി വ്യാപിപ്പിച്ചത്.

സബ്‌സിഡികൾ

2.10 ദിർഹത്തിന് മുകളിലുള്ള ഇന്ധന വിലയിൽ 85 ശതമാനം കിഴിവാണ് അര്‍ഹരായ എമിറാത്തി പൗരന്‍മാര്‍ക്ക് നല്‍്കുക. കുടുംബനാഥന് ഈ നിരക്കില്‍ പ്രതിമാസം 300 ലിറ്റർ വരെ ലഭിക്കും. ജോലി ചെയ്യുന്ന ഭാര്യക്ക് 200 ലിറ്റർ അധികമായും ലഭ്യമാകും. ഭാര്യക്ക് ജോലി ഇല്ലെങ്കിൽ കുടുംബനാഥന് 400 ലിറ്റർ വരെ അര്‍ഹതയുണ്ട്.

അര്‍ഹരായ യുഎഇ പൗരന്‍മാര്‍ക്ക് 4,000 കിലോവാട്ടിൽ താഴെയുള്ള വൈദ്യുതി ഉപഭോഗത്തിന് 50 ശതമാനം സബ്‌സിഡി ലഭ്യമാണ്. 26,000 ഗാലനിൽ താഴെയുള്ള ജല ഉപഭോഗത്തിന് 50 ശതമാനം പ്രതിമാസ ജല സബ്‌സിഡിയുമുണ്ട്. താഴ്ന്ന വരുമാനമുള്ള എമിറേറ്റുകളുടെ ഭക്ഷ്യ വിലക്കയറ്റ ചെലവിന്റെ 75 ശതമാനവും സർക്കാർ വഹിക്കും. ഒരു അപേക്ഷകന്റെ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ യുഎഇ പാസ് ആപ്പ് ഉപയോഗിച്ച് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് വഴിയാണ് അര്‍ഹരായവര്‍ അപേക്ഷിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...