റംസാന്‍ കാലത്ത് യുഎഇ നടപ്പാക്കിയ വണ്‍ ബില്യണ്‍ മീല്‍സ് ഭക്ഷ്യപദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ വിതരണം ചെയ്തത് 15 ലക്ഷം ഭക്ഷണപ്പൊതികൾ. 15,37,500 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തതെന്നും തുടര്‍ച്ചയായി ഭക്ഷണമെത്തിച്ച നഗരങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമായാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തതത്. പത്ത് ലക്ഷത്തോളം ഭക്ഷണപ്പൊതികൾ പാകിസ്ഥാനിലും വിതരണം ചെയതു. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാട് അനുസരിച്ച് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാരിറ്റബിൾ ട്രസ്റ്റ് എസ്റ്റാബ്ളിഷ്മെന്‍റാണ് ഭക്ഷണം എത്തിച്ചത്. താജിക്കിസ്ഥാന്‍, കിർഗിസ്ഥാന്‍, കസാകിസ്ഥാന്‍, തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
അമ്പത് രാജ്യങ്ങളെയാണ് പദ്ധതിയ്ക്കായി തെരഞ്ഞെടുത്തത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള അര്‍ഹതപ്പെട്ട 75,000 ഗുണഭോക്താക്കൾക്ക് ആഴ്ചകളോളം ഭക്ഷണമെത്തിച്ചെന്നും യുഎഇ പുറത്തുവിട്ട കണക്കില്‍ പറയുന്നു. 60 കോടി ഭക്ഷണപ്പൊതികൾ സംഭാവനയായി ലഭിച്ചപ്പോൾ 40 കോടി ഭക്ഷണപ്പൊതികൾ യുഎഇ വൈസ് പ്രസിഡന്‍റ് സ്വന്തം നിലയില്‍ വിതരണം ചെയ്യുകയായിരുന്നു.