രണ്ട് വയസ്സുകാരിയെ തേടി കേരളം

Date:

Share post:

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കേസ് കഴിഞ്ഞ് മൂന്ന് മാസം പൂർത്തിയാകുന്നതിന് മുൻപ് മറ്റൊരു തട്ടികൊണ്ട് പോകൽ വാർത്ത കൂടി പുറത്തുവരുകയാണ്. തലസ്ഥാനത്ത് നിന്ന് രണ്ട് വയസുകാരിയായ കുട്ടിയെ ആണ് കാണാതായത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ട് വയസുകാരി മകളെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്കൂട്ടറിൽ എത്തിയവർ എടുത്തുകൊണ്ടുപോയി എന്നാണ് മാതാപിതാക്കൾ പറയുന്നത്.

സംഭവത്തിൽ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. അതിർത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലീസ്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. ഇതിനിടെ കേസിലെ എഫ്ഐആറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കാണാതായ മേരിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണ്. കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ടാണ് കാണാതായപ്പോൾ കുട്ടി ധരിച്ചിരുന്നത് എന്നാണ് വിവരം.

കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ 0471- 2743195 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം അച്ഛനും അമ്മയും അപ്പൂപ്പനും പൊലീസ് കസ്റ്റഡിയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളെ അറിയിച്ചു.ഹൈദരാബാദ് സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് കാണാതായത്. ഇന്നലെ പന്ത്രണ്ടിനും ഒരു മണിക്കും ഇടയിലായിരുന്നു സംഭവം. അതിഥി തൊഴിലാളികളെയും കുടുംബത്തിനൊപ്പം വന്ന ആളുകളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കേണ്ട മറ്റ് നമ്പറുകൾ

9497 947107
9497960113
9497 980015
9497996988

ജൂലി ശ്രീനി
ജൂലി ശ്രീനി
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....