ഓഗസ്റ്റ്-08: ഇന്നറിയേണ്ട പത്ത് വാര്‍ത്തകൾ ഒറ്റ നോട്ടതില്‍
1.യുഎഇയിലെ ക്ഷേത്രം ഒക്ടോബർ നാലിന് തുറക്കും
യുഎഇയില്‍ നിർമിക്കുന്ന ഹൈന്ദവ ക്ഷേത്രം ഒക്ടോബർ നാലിന് തുറക്കും. ഇന്ത്യയുടെ തനതു വാസ്തു ശിൽപ പാരമ്പര്യത്തില്‍ ജബല്‍ അലിയിലാണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. 16 മൂര്‍ത്തികളുടെ പ്രതിഷ്ഠ, സാംസ്കാരിക കേന്ദ്രം . വലിയ സ്വീകരണമുറി. ഓഡിറ്റോറിയം എന്നീ സൗകര്യങ്ങളോടെയാണ് ക്ഷേത്രം. ഒക്ടോബര്‍ 5ന് വിജയ ദശമി ദിനം മുതല്‍ ഭക്തർക്കു പ്രവേശനം അനുവദിക്കും. സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യൻ പള്ളികളുടെയും സമീപമാണ് ക്ഷേത്രം..ഉദ്ഘാടന സമ്മേളത്തില്‍ യുഎഇയിലേയും ഇന്ത്യയിലേയും പ്രമുഖര്‍ പങ്കെടുക്കും.
2. എയർ ഇന്ത്യ നിരക്ക് കുറച്ചു
സ്വാതന്ത്ര്യദിനം പ്രമാണിച്ച് എയർ ഇന്ത്യ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറച്ച് എയര്‍ ഇന്ത്യ. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിർഹമാക്കി കുറച്ചു.ജൂലൈ 21 വരെ ബുക്ക് ചെയ്യാം. ഓക്ടോബര്‍ 15 വരെ യാത്രാ കാലവധിയെന്നും 35 കിലോ ബാഗേജ് അലവന്‍സെന്നും എയര്‍ ഇന്ത്യ.
3. ശൈഖ് റാഷിദ് ബിൻ സഈദ് കോറിഡോർ
ദുബൈ ശൈഖ് റാഷിദ് ബിൻ സഈദ് കോറിഡോർ പദ്ധതി 75ശതമാനം പൂർത്തിയായതായി റോഡ് ഗതാഗത അതോറിറ്റി.. ദുബൈ റാസൽഖോർ റോഡിലെ യാത്രാസമയം 20 മിനിറ്റിൽനിന്ന് ഏഴായി കുറയുമെന്നും അതോറിറ്റി. മണിക്കുറില്‍ പതിനായിരം വാഹനങ്ങൾക്ക് കടന്നുപോകാന്‍ സൗകര്യം.. എട്ട് കിലോമീറ്റര്‍ റോഡില്‍ പൂര്‍ത്തിയാകുന്നത് നാലുവരി പാതയും ഫ്ളൈ ഓവറുകളും സര്‍വ്വീസ് റോഡും. സുരക്ഷ കണക്കിലെടുത്ത് ഓവർലാപ്പിങ് ട്രാഫിക് സ്പോട്ടുകൾ ഇല്ലാതാക്കുമെന്നും അതോറിറ്റി
4.പ്രവാസി യുവാവിന് ശിക്ഷ
സഹപ്രവര്‍ത്തകനെ വാട്സ്ആപ് സന്ദേശത്തിലൂടെ ചീത്ത പറഞ്ഞ പ്രവാസി യുവാവിന് ശിക്ഷ വിധിച്ച് യുഎഇ കോടതി. 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധി. യുഎഇയിലെ അല്‍ ഐന്‍ പ്രാഥമിക കോടതിയാണ് പ്രവാസി യുവാവിന് ശിക്ഷ വിധിച്ചിത്. വാട്സ്ആപ് വോയിസ് മെസേജ് തെളിവെന്ന് കോടതി. ശിക്ഷ സൈബര്‍ കുറ്റകൃത്യ നിയമപ്രകാരം.
5. സൗദിയിലെ വിദേശ നിക്ഷേപം
സൗദിയിലെ വ്യവസായ മേഖലയിലെ മൊത്തം നിക്ഷേപത്തിന്റെ 39 ശതമാനവും വിദേശ നിക്ഷേപം.. വെളിപ്പെടുത്തല്‍ സൗദി വ്യവസായ ധാതു വിഭവശേഷി മന്ത്രാലയത്തിന്‍റേത്. വിദേശ നിക്ഷേപമുള്ള ഫാക്ടറികളുടെ എണ്ണം 2022 മേയ് അവസാനത്തോടെ 839 ൽ എത്തി . സൗദിയിലെ സംയുക്ത സംരംഭ ഫാക്ടറികളുടെ എണ്ണം ഏകദേശം 787 ആണെന്നും മന്ത്രാലയം..
6.പക്ഷപാതം പാടില്ലെന്ന് കുവൈറ്റ് പ്രധാനമന്ത്രി
സ്വജനപക്ഷപാതത്തിനെതിരെ പോരാടുമെന്ന് കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്ബാഹ്. സുതാര്യതയും വസ്തുനിഷ്ഠതയും അടിസ്ഥാനമാക്കാന്‍ പുതിയ മന്ത്രിസഭയോട് അഹ്വാനം. പിപിരിച്ചുവിട്ട പാർലമെന്റിന്റെ പ്രതിനിധികളെയോ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളേയൊ ഓഫീസുകളില്‍ സ്വീകരിക്കരുതെന്നും നിര്‍ദ്ദേശം.
7.ഒമാനില്‍ ഹൈഡ്രജന്‍ വാഹനങ്ങൾ
ഹൈഡ്രജൻ ഇന്ധന വാഹനങ്ങൾ പുറത്തിറക്കുന്ന നടപടികളുമായി ഒമാന്‍. വാഹനങ്ങളുടെ നിലവാരവും ആവശ്യകതകളും സംബന്ധിച്ച നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും വാണിജ്യ വ്യവസായ മന്ത്രാലയം നിശ്ചയിച്ചു. അപകടസാധ്യതകളും അന്തരീക്ഷ മലിനീകരണവും കുറയുമെന്ന് വിലയിരുത്തല്‍. നീക്കം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അൽ സൈദി്കറെ നിര്‍ദ്ദേശപ്രകാരം.
8.വെങ്കയ്യ നായിഡുവിന് യാത്ര അയപ്പ്
ഉപരാഷ്ട്രപതി പദത്തിൽ കാലാവധി പൂർത്തിയാക്കുന്ന വെങ്കയ്യ നായിഡുവിന് യാത്ര അയപ്പ് .. വെങ്കയ്യ നായിഡു അനുഭവങ്ങളുടെ പാഠപുസത്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം രാഷ്ട്രീയം ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ പ്രകടിപ്പിക്കാത്ത വ്യക്തിത്വമാണ് വെങ്കയ്യനായിഡുവെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.. അന്‍പത് വർഷത്തോളം നീണ്ട പൊതു ജീവിതത്തിന് വിരാമമിട്ട് വെങ്കയ്യ നായിഡു. പുതിയ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ വ്യാഴാഴ്ച ചുമതലയേല്‍ക്കും.
9.യുക്രൈനിലെ റഷ്യന്‍ നീക്കം
യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോരിജിയ ആണവനിലയത്തിന് നേരെ റഷ്യയുടെ അപ്രതീക്ഷിത ഷെല്ലാക്രമണം. റഷ്യന്‍ നീക്കത്തെ അപലപിച്ച് രാഷ്ട്രങ്ങൾ.. ആക്രമണത്തില്‍ ഒരു യുക്രൈൻ പൗരന് പരിക്ക് പറ്റുകയും വൈദ്യുതി ബന്ധങ്ങൾ വിഛേദിക്കപ്പെടുകയും ചെയ്തു. ആണവനിലയത്തിന് നേരെയുളളത് തീക്കളിയെന്ന് ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ..
10.പി.വി സിന്ധുവിന് സ്വര്‍ണം
കോമൺവെൽത്ത് ഗെയിംസ് വനിത വിഭാഗം ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വർണം. നേട്ടം കാനഡയുടെ മിഷേൽ ലിയെ തുടർച്ചയായ രണ്ട് സെറ്റുകളിൽ തോൽപ്പിച്ച്. സ്‌കോർ: 21–15, 21–13. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിൾസില്‍ സിന്ധുവിന്‍റെ ആദ്യ സ്വര്‍ണം..