ഖത്തർ ലോകകപ്പിനെത്തുന്നവർക്ക് സൗദിയിലെത്തി മക്കയില്‍ ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനുമുള്ള അവസരമൊരുക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം. ലോകകപ്പിന് പത്ത് ദിവസം മുന്‍പ് തൊട്ട് സൗദിയിലേക്ക് പ്രവേശിക്കാം. പരമാവധി രണ്ടുമാസം വരെ സൗദിയിലെ താമസിക്കാനും അവസരം നൽകുമെന്നാണ് അറിയിപ്പ്.
ഫിഫ ലോകകപ്പ് കാണാനുള്ള ഫാന്‍ ടിക്കറ്റില്‍ ഖത്തറിലേക്കെത്തുന്ന വിദേശികള്‍ക്ക് സൗദി സന്ദര്‍ശിക്കാന്‍ സൗജന്യ വിസ നല്‍കുമെന്ന് മുൻപ് തന്നെ സൗദി അറിയിച്ചിരുന്നു. സൗദിയില്‍ എത്തുന്ന ഇസ്ലാം മതവിശ്വാസികള്‍ക്കാണ് മദീന സന്ദര്‍ശിക്കാൻ അവസരം നല്‍കുന്നത്. വിസയ്ക്ക് പണമടയ്ക്കേണ്ടെങ്കിലും സൗദി സന്ദര്‍ശിക്കുന്നവര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസ് എടുക്കണമെന്ന്
മന്ത്രാലയം അറിയിച്ചു.
ലോകകപ്പ് തുടങ്ങുന്നതിന് 10 ദിവസം മുന്‍പ് തൊട്ട് ഫൈനല്‍ നടക്കുന്ന ഡിസംബര്‍ 18 വരെ ഹയാ കാര്‍ഡ് ഉള്ളവർക്ക് സൗദി സന്ദര്‍ശിക്കാം. ഈ കാലാവധിക്കുള്ളില്‍ ഒന്നിലധികം തവണ സൗദി സന്ദര്‍ശിക്കാമെന്നും മന്ത്രാലയം അറിയിച്ചു.