‘വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്, 2 രൂപയ്ക്ക് ചാണകവും 500 രൂപയ്ക്ക് ഗ്യാസും’, വാഗ്ദാനങ്ങളുമായി രാജസ്ഥാനിലെ കോൺഗ്രസ്‌ 

Date:

Share post:

നവംബര്‍ 25-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വന്‍ വാഗ്ദാനങ്ങളുമായി രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രകടനപത്രിക. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്, ഇന്‍ഷുറന്‍സ്, രണ്ടുരൂപയ്ക്ക് ചാണകം, 500 രൂപയ്ക്ക് ഗ്യാസ് സിലിന്‍ഡര്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴ് വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലൂടെ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. ജയ്പുരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

അതേസമയം നിലവില്‍ കോണ്‍ഗ്രസിലാണ് രാജസ്ഥാന്‍ ജനതയുടെ പൂർണ്ണ വിശ്വാസമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പോലുള്ള ഏജന്‍സികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. രാജ്യത്തുടനീളം നായ്ക്കളേക്കാള്‍ കൂടുതലായി ഇ.ഡി.ക്ക് കറങ്ങേണ്ടിവരുന്നുണ്ട് എന്ന് പറയേണ്ടി വരുന്നത് ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിന്റെ പ്രകടന പത്രിക

– ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പും ടാബ്‌ലറ്റും

– പ്രകൃതിദുരന്തങ്ങള്‍ മൂലമുള്ള നഷ്ടങ്ങള്‍ക്ക് 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

– സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാര്‍ധക്യ പെന്‍ഷന്‍ പദ്ധതി നിയമം

-1.4 കോടി കുടുംബങ്ങള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിന്‍ഡര്‍

– കിലോയ്ക്ക് രണ്ടുരൂപവെച്ച് പശുവിന്‍റെ ചാണകം

– എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം

– കുടുംബനാഥയ്ക്ക് പ്രതിവര്‍ഷം 10,000 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...