‘തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പൊതുജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമം’, പൗരത്വ നിയമ ഭേദഗതിക്കെതിരെ കമൽ ഹാസൻ 

Date:

Share post:

പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതിനെതിരെ രൂക്ഷവിമർശനവുമായി നടനും മക്കൾ നീതി മയ്യം പാർട്ടി തലവനുമായ കമൽ ഹാസൻ. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ ഐക്യം തകർക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനും കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൊതുജനത്തെ ഭിന്നിപ്പിക്കാനും ഇന്ത്യയുടെ ഐക്യം തകർക്കാനുമാണ് ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതിലൂടെ കേന്ദ്രം ശ്രമിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള വ്യഗ്രതയാണ് ഇതിലൂടെ വെളിവാകുന്നത്. അതേസമയം നിയമത്തിന്റെ സാധുത സുപ്രിം കോടതി നിരീക്ഷിക്കുന്ന അവസരത്തിലാണ് നിയമം നടപ്പിലാക്കിയതെന്നത് സംശയം ജനിപ്പിക്കുന്നു’- എന്നായിരുന്നു കമൽഹാസന്റെ പ്രസ്താവന.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ക്രിസ്ത്യൻ, ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകുക. എന്തുകൊണ്ടാണ് ശ്രീലങ്കൻ തമിഴ് വംശജരെ നിയമത്തിന്റെ പരിധിയിലുൾപ്പെടുത്താത്തതെന്നും കമൽഹാസൻ ചോദ്യമുന്നയിച്ചു. അടിച്ചമർത്തപെട്ട ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനാണ് നിയമം എന്ന അവകാശവാദം ഞങ്ങൾ വിശ്വസിക്കണമെങ്കിൽ, എന്തുകൊണ്ട് സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ നിയമപരിധിയിൽ ഉൾപ്പെടുത്തിക്കൂടാ എന്നതിന് കേന്ദ്രം മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. മറ്റുസംസ്ഥാനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് നിയമത്തിനെതിരെ തമിഴ്‌നാട് സംസ്ഥാന നിയമസഭയിൽ പ്രമേയം പാസക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല, മുസ്‌ലിം സഹോദരങ്ങൾക്ക് അവരുടെ വിശുദ്ധമായ ദിനത്തിലാണ് ഇത്തരമൊരു ദാരുണമായ വാർത്ത കേൾക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി നിയമത്തെ അചഞ്ചലമായി എതിർത്തത് രംഗത്തുവന്നതും സുപ്രിം കോടതിയിൽ നിയമത്തെ വെല്ലുവിളിച്ചതും തങ്ങളുടെ പാർട്ടിയാണ്. ബി.ജെ.പി വിഭാവനം ചെയുന്ന ഇന്ത്യ എന്ന കാഴ്ചപാടിന്റെ ഉത്തമ ഉദാഹരണമാണ് ഈ നിയമമെന്നും കമൽഹാസൻ പറഞ്ഞു.

കേന്ദ്രത്തിന്റെ പുതിയ നീക്കത്തെ വിമർശിച്ച് നടനും തമിഴക വെട്രി കഴകം പാർട്ടി തലവനുമായ വിജയും രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് നിയമം നടപ്പിലാക്കരുതെന്ന് അദ്ദേഹം തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. നിയമം വിവേചനപരവും തെരഞ്ഞെടുപ്പിനെ ധ്രുവീകരിക്കാനുള്ള ശ്രമവുമാണെന്നാരോപിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...