ലോകത്തെ ദുർബല ജനവിഭാഗങ്ങൾക്ക് ഭക്ഷണം നൽകാൻ ഈ വർഷവും ‘വൺ ബില്യൺ മീൽസ്’ എന്ന ജീവകാരുണ്യ പദ്ധതിയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ‘വിശുദ്ധ മാസത്തിൻ്റെ വരവോടെ എല്ലാ വർഷത്തെയും പാരമ്പര്യമനുസരിച്ച്, റമസാനിൽ ‘വൺ ബില്യൺ മീൽസ്’ എൻഡോവ്മെന്റ് പ്രോജക്റ്റ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന്’ ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
ഒരു കിണറ്റിൽ നിന്ന് വെള്ളം വിതരണം ചെയ്യുന്നതു പോലെ ഒരു എൻഡോവ്മെന്റ് ഒരു തുടർച്ചയായ നന്മയുടെ പ്രവർത്തനമാണെന്നും അവസാനം വെട്ടിക്കുറയ്ക്കുന്ന ഗണ്യമായ തുകയേക്കാൾ ശാശ്വതമായ ഒരു ചെറിയ സംഭാവന നല്ലതാണെന്നും അദ്ദേഹം കുറിച്ചു. അല്ലാഹു നമ്മെ എല്ലാവരെയും നല്ലതിലേയ്ക്ക് നയിക്കട്ടെയെന്നും എല്ലാ തിന്മകളിൽ നിന്നും നമ്മുടെ രാജ്യത്തെ സംരക്ഷിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
شخص من كل عشرة في العالم يعاني من الجوع .. وواجبنا الإنساني والأخلاقي والإسلامي وخاصة في شهر الصيام إغاثة الملهوف.. وإطعام الجائع.. والوقف خير دائم بإذن الله .. وقليل دائم خير من كثير منقطع.. وفقنا الله وإياكم لكل خير وحفظ دولتنا من كل شر.. pic.twitter.com/WGaN9MT4lY
— HH Sheikh Mohammed (@HHShkMohd) March 19, 2023
ആഗോള തലത്തിലുള്ള യുഎഇയുടെ സംഭാവനകളുടെ ഭാഗമായി ദരിദ്രരായ ജനങ്ങൾക്ക് സുസ്ഥിരമായ ഭക്ഷ്യസഹായം നൽകാനാണ് വൺ ബില്യൺ മീൽസ് പദ്ധതി ലക്ഷ്യമിടുന്നത്. മുൻ വർഷങ്ങളിലും റമദാനിൽ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയിരുന്നു. ക്രെഡിറ്റ് കാർഡ്, എസ്എംഎസ്, ബാങ്കിലേയ്ക്ക് നേരിട്ടും ആർക്കും സംഭാവനകൾ ചെയ്യാം.