താനൂർ ബോട്ടപകടം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Date:

Share post:

താനൂർ ബോട്ടപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ മരണപ്പെട്ട ഓരോരുത്തരുടെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചികിത്സയിൽ കഴിയുന്നവരുടെ ചെലവ് സർക്കാർ വഹിക്കുമെന്നും പരപ്പനങ്ങാടിയിലെ ഖബർസ്ഥാന്‍ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം താനൂരിലെ ബോട്ടപകടമുണ്ടാകാൻ കാരണമായാത് നിയമലംഘനമാണെങ്കിൽ അതിനെതിരെ നടപടിയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ പറഞ്ഞു. താനൂർ ബോട്ടപകടത്തിൽ മിസ്സിങ്ങ് കേസുകളുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫയർഫോഴ്സ് മേധാവി ബിസന്ധ്യ അറിയിച്ചു. ഫയർഫോഴ്സിന്‍റെ അഞ്ച് ടീമുകൾ സ്ഥലത്ത് ഇപ്പോഴും തെരച്ചിൽ നടത്തുകയാണ്. പുഴയുടെ അടിയിൽ ചെളി അടിഞ്ഞിരിക്കുന്നതിനാൽ തെരച്ചിൽ ദുഷ്കരമാണെന്നും സന്ധ്യ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...