മലപ്പുറം തിരുവാലിയിലെ 24-കാരൻ്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. അതോടൊപ്പം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ ജനങ്ങൾ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദാണ് ഉത്തരവിറക്കിയത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
തിരുവാലി, മാമ്പാട് പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.