‘രാജർഷി രാമവർമ സ്റ്റേഷൻ’, എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷന് ഇനി പുതിയ മുഖം

Date:

Share post:

‘വെൽക്കം ടു രാജർഷി രാമവർമ സ്റ്റേഷൻ, എറണാകുളം ജംഗ്ഷൻ എന്ന ബോർഡിൽ ഈ പുതിയ അക്ഷരങ്ങൾ തെളിയും. റയിൽവേ സ്റ്റേഷനിലെ അനൗൺസ്മെന്റിൽ ഇനി ഇങ്ങനെയായിരിക്കും കേൾക്കുക. കൊച്ചിയുടെ സ്വന്തം എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷന് ഇനി പുതിയ മുഖം. റയിൽവേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമന്റെ പേര് നൽകണമെന്ന പ്രമേയം കൊച്ചി കോർപ്പറേഷൻ പാസാക്കി.

രാജ്യസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാജർഷി രാമവർമൻ. അദ്ദേഹത്തിന്റെ പേരിൽ സ്റ്റേഷൻ അറിയപ്പെടുന്നത് ഭാഗ്യമാണെന്ന് മേയർ എം അനിൽകുമാർ പറഞ്ഞു. കൂടാതെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് രാജർഷി രാമവർമന്റെ പേരു നൽകണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോടും ഇന്ത്യൻ റെയിൽവേയോടും ആവശ്യപ്പെടാനാണ് കൊച്ചി കോർപറേഷൻ്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷൊർണൂർ മുതൽ എറണാകുളം വരെ ഒരു റെയിൽവേ പാത നിർമിക്കുക എന്നതിന് പിന്നിൽ രാജർഷി രാമവർമ്മന്റെ ദീർഘകാലത്തെ പ്രയത്നമുണ്ട്. അത്തരമൊരു മഹത് വ്യക്തിയുടെ പേര് നേരത്തെ തന്നെ വരേണ്ടതായിരുന്നു. അതുകൊണ്ടാണ് എറണാകുളം സൗത്ത് സ്റ്റേഷന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് നഗരസഭ ആവശ്യപ്പെടുന്നത്. എന്നാൽ ഇത് രാജഭരണത്തോടുള്ള അനാവശ്യമായ ഭക്തിയല്ലെന്നും മേയർ കൂട്ടിച്ചേർത്തു. കൊച്ചി കോർപറേഷനിൽ കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് റയിൽവേ സ്റ്റേഷന് രാജാവിന്റെ പേര് നൽകണമെന്ന പ്രമേയം മുന്നോട്ടുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...