‘അഴിമതി’ വിലക്കി: പാർലമെന്റിൽ അറുപത്തിയഞ്ചോളം വാക്കുകൾ വിലക്കിയതിൽ പ്രതിഷേധം

Date:

Share post:

പാർലമെന്റിൽ അറുപത്തിയഞ്ചോളം വാക്കുകൾക്ക് വിലക്ക്. അൺ പാർലമെൻററി പദങ്ങൾ അടങ്ങിയ പുതിയ കൈപ്പുസ്തകം പുറത്തിറക്കി. വിലക്കിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് രംഗത്തെത്തി. മോദി സർക്കാരിനെ വിമർശിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ വിലക്കിയെന്നാണ് പ്രതിപക്ഷം ആക്ഷേപം ഉയർത്തുന്നത്. സ്വേച്ഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ പദങ്ങൾ പാടില്ല. അഹങ്കാരി, അഴിമതിക്കാരൻ, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം തുടങ്ങിയ വാക്കുകളും വിലക്കി. കാപട്യം, കരിദിനം, കഴിവില്ലാത്തവൻ, അരാജകവാദി, ശകുനി തുടങ്ങിയ വാക്കുകൾക്കും വിലക്കുണ്ട്.

ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ കൈപ്പുസ്തകത്തിലാണ് ഈ വാക്കുകളെ അൺ പാർലമെന്ററി ഗണത്തിൽ പെടുത്തിയത്. ഈ വാക്കുകൾ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും. വിലക്ക് വര്‍ഷകാല സമ്മേളനം മുതൽ പ്രാബല്യത്തിൽ വരും.

അറുപത്തിയഞ്ചോളം വാക്കുകൾക്കാണ് വിലക്ക്. പാർലമെന്ററികാര്യ വകുപ്പാണ് വിഷയത്തിൽ തീരുമാനം എടുത്തത്. അഴിമതി എന്ന വാക്ക് നേരത്തെ തന്നെ അൺ പാർലമെന്ററി ആയിരുന്നുവെങ്കിലും ഇത് ഉപയോഗിക്കുന്നതിൽ വിലക്ക് ഉണ്ടായിരുന്നില്ല. വിഷയത്തിൽ വ്യക്തത വരുത്തേണ്ടത് ലോക്‌സഭ സ്‌പീക്കറോ രാജ്യസഭ ചെയർമാനോ ആണ്. പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

2020ലെ കോമൺവെൽത്ത് പാർലമെന്റുകളിൽ അനുവദനീയമല്ലാത്തവ കൂടാതെ 2021ൽ ഇന്ത്യയിലെ ലോക്‌സഭ രാജ്യസഭ സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിൽ അൺപാർലമെന്ററിയായി പ്രഖ്യാപിച്ച വാക്കുകളുടെയും പ്രയോഗങ്ങളുടെയും പരാമർശങ്ങളും പുസ്തകത്തിലുണ്ട്. പാർലമെന്ററി നടപടിക്രമങ്ങൾക്കിടെ സംസാരിക്കുന്ന മറ്റ് പദപ്രയോഗങ്ങളുമായി കൂട്ടിച്ചേർത്ത് വായിക്കുന്നില്ലെങ്കിൽ ചില വാക്കുകൾ അൺപാർലമെന്ററിയായി വരില്ലെന്ന് പട്ടികയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...