മുഖ്യമന്ത്രിക്ക് തണുത്ത ചായ നല്‍കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് തണുത്ത ചായ നല്‍കിയത്. ജൂനിയര്‍ സപ്ലൈ ഓഫീസര്‍ രാകേഷ് കനൗഹ ഡ്യൂട്ടീയില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയായിരുന്നു.
വി.ഐ.പി ഡ്യൂട്ടിയിലെ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാണ് ഉദ്യോഗസ്ഥന് എതിരായ ആരോപണം. നഗരസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ശേഷം മുഖ്യമന്ത്രി പ്രഭാത ഭക്ഷണത്തിനായി ഖജുരാഹോ വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം. സമയം കുറവായിരുന്നതിനാല്‍ മുഖ്യമന്ത്രി ചായ കുടിച്ചില്ലെങ്കിലും ജീവനക്കാരനോട് കാരണം കാണിക്കല്‍ ആവശ്യപ്പെടുകയായിരുന്നു.
സംഭവം വിവിദമായതോടെ അധികൃതര്‍ നോട്ടീസ് പിന്‍വലിച്ചു. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശനവുമായെത്തി. ജനങ്ങൾക്ക് റേഷനും മരുന്നും ചികിത്സയും മുടങ്ങുന്നതിനേക്കാൾ ഗുരതരമാണോ മുഖ്യമന്ത്രിയുടെ തണുത്ത ചായ എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ചോദ്യം. എന്നാല്‍ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തുന്ന ജീവനക്കാര്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്നാണ് അധികൃതരുടെ വാദം.