ഇന്ത്യയിൽ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വില കൂട്ടിയത്. വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ വരും.
പുതിയ വില അനുസരിച്ച് കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന് 1731.50 രൂപ ആയി ഉയർന്നു. എന്നാൽ സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. തുടർന്നാണ് വീണ്ടും വില കൂട്ടിയത്.