നേരിട്ടുളള വിദേശ നിക്ഷേപ പദ്ധതികൾ ആകര്‍ഷിക്കുന്നതില്‍ അന്താരാഷ്ട്രതലത്തില്‍ ദുബായ് ഒന്നാമത്. ദുബൈയുടെ ‘എഫ്.ഡി.ഐ റിസൽട്ട്സ് ആൻഡ് റാങ്കിങ് ഹൈലൈറ്റ് റിപ്പോർട്ട്-2021’ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. കോര്‍പ്പറേറ്റ് ആസ്ഥാനമായി മാറുന്ന പട്ടണങ്ങളില്‍ രണ്ടാം സ്ഥാനവും ദുബായ് സ്വന്തമാക്കി.
കോവിഡ് മഹാമാരിയെ അതിജീവിക്കുന്ന എമിറേറ്റ്സ് സമ്പദ്ഘടനയുടെ നേട്ടമാണിതെന്നും 2021ല്‍ 418 ഗ്രീന്‍ ഫീല്‍ഡ് വിദേശ നിക്ഷേപ പദ്ധതികൾ ദുബായില്‍ എത്തിയെന്നും റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി. പുതിയ സംരങങ്ങൾ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും മികച്ച സാമ്പത്തീക അന്തരീക്ഷമാണ് ദുബായിലുളളതെന്നും അദ്ദേഹം വിശദീകരിച്ചു.
ദുബായ് ഇക്കണോമി ആന്റ് ടൂറിസം വകുപ്പിന് കീഴിലുളള ദുബായ് ഇന്‍വെസ്റ്റ്മെന്റ് ഡെവലപ്മെന്റ് ഏജന്‍സിയുടേതാണ് റിപ്പോര്‍ട്ട്. ദുബായ് ടൂറിസം മേഖലയും സാമ്പത്തിക തിരിച്ചുവരവിന് ശക്തമായ പിന്തുണ നല്‍കുന്നെന്നും സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാൾ 32 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.