മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ വി ശിവന്‍കുട്ടി, പി എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ അടക്കമുള്ളവർ യൂറോപ്പിലേക്ക്. ഒക്ടോബര്‍ ആദ്യവാരമാണ് പോകുന്നത്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന യാത്രയിൽ മുഖ്യമന്ത്രിയും സംഘവും ഫിന്‍ലന്‍ഡും നേര്‍വേയും സന്ദര്‍ശിക്കും.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടാണ് ഫിൻലൻഡ് സന്ദർശനം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിക്കാനാണ് സാധ്യത.
മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഉൾപ്പെടുന്ന സംഘത്തിന് മുൻപേ മന്ത്രി മുഹമ്മദ് റിയാസ് പാരിസിലേക്ക് പോകും. ഈ മാസം 19 മുതൽ 24 വരെയാണ് മന്ത്രി പാരീസിൽ ഉണ്ടാവുക. ഈ മാസം 19ന് പാരിസിൽ നടക്കുന്ന ഫ്രഞ്ച് ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കാനാണ് യാത്രയെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രിയും സംഘവും ഫിൻലൻഡിലും നോർവെയിലും സന്ദർശനം നടത്തും. ഫിൻലൻഡ് സർക്കാർ പ്രതിനിധികൾ കേരളത്തിലെത്തി ഫിൻലൻഡിലേക്ക് ക്ഷണിച്ചിരുന്നെന്നാണ് വിശദീകരണം.
മുൻപ് പ്രളയത്തെ അതിജീവിക്കാൻ നെതർലൻഡ് സ്വീകരിച്ച മാർഗങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക് പോവുകയും പ്രളയത്തെ നേരിടാൻ ഡച്ച് മാതൃകയായ റൂം ഫോർ റിവർ പോലുള്ള പദ്ധതി കേരളത്തിലും നടപ്പാക്കുമെന്ന വാഗ്ദാനങ്ങൾ നൽകുകയും ചെയ്തിരുന്നു.