വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം, അം​ഗവൈകല്യം സംഭവിച്ചവർക്ക് 75,000 രൂപ

Date:

Share post:

വയനാട് ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്ക് സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ആറ് ലക്ഷം രൂപ ധനസഹായം നൽകും. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

70 ശതമാനം അംഗവൈകല്യം ബാധിച്ചവർക്ക് 75,000 രൂപ നൽകും. 40 മുതൽ 60 ശതമാനം വരെ വൈകല്യമുണ്ടായവർക്കും ഗുരുതരമായി പരുക്കേറ്റവർക്കും 50,000 രൂപയും നൽകും. സാധാരണയായി ലഭിക്കുന്ന നഷ്ടപരിഹാരത്തിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ലഭിക്കുന്ന തുകയാണിത്. കാണാതായവരുടെ ആശ്രിതർക്ക് പൊലീസ് നടപടി പൂർത്തിയാക്കി സഹായധനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി വാടക വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറുന്നവർക്ക് പ്രതിമാസ വാടകയായി 6,000 രൂപ നൽകും. ദുരന്തബാധിതർക്ക് സൗജന്യതാമസം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും സർട്ടിഫിക്കറ്റുകൾ നഷ്‌ടമായവർക്ക് അത് വീണ്ടെടുക്കുന്നതിനായി സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം) അറിയിച്ചു. നാളെയും മറ്റന്നാളുമാണ് (ബുധൻ, വ്യാഴം) രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്യാൻ...

മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ മകൻ മുംബൈ ഐപിഎൽ ടീമിൽ

ഐപിഎൽ താരലേലത്തിൻ്റെ അവസാന നിമിഷം അപ്രതീക്ഷിത ‘എൻട്രി’യിലൂടെ ശ്രദ്ധേയനായ മലയാളി യുവാവ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിഘ്നേഷ് പുത്തൂർ കേരള ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും...