കൊക്കകോള വാങ്ങുമെന്ന് ഇലോൺ മസ്‌ക്

Date:

Share post:

ട്വിറ്റർ ഏറ്റെടുത്തിന് പിന്നാലെ അടുത്ത ലക്ഷ്യം ട്വീറ്റ് ചെയ്ത് ഇലോണ്‍ മസ്ക്. കൊക്ക കോളയെ വിലയ്ക്ക് വാങ്ങുമെന്നാണ് മസ്കിന്റെ ട്വീറ്റ്. കൊക്കെയ്ന്‍ അടങ്ങിയ കൊക്കകോള തിരികെ കൊണ്ടുവരുമെന്നാണ് ട്വീറ്റ്.
‘അടുത്തതായി ഞാൻ കൊക്കകോള ആണ് വാങ്ങാൻ പോകുന്നത്. കൊക്കെയ്ൻ കോളയില്‍ വീണ്ടും ചേർക്കും’ എന്നാണ് മസ്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്.
മുൻപ് ഒരിക്കൽ ‘മക്ഡൊണാൾഡ്സ് വാങ്ങി ഐസ്ക്രീം മെഷീനുകൾ നന്നാക്കും’ എന്ന് ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടും മസ്ക് പങ്കുവെച്ചിട്ടുണ്ട്. അതിനാൽ തന്നെ കൊക്ക കോള യഥാർത്ഥത്തിൽ വിലയ്ക്ക് വാങ്ങാൻ പദ്ധതി ഉണ്ടോയെന്നു ഉറപ്പിക്കാൻ ആവില്ല.
കോളയുടെ ചരിത്രം പരിശോധിച്ചാൽ, 1885ൽ ഫാർമസിസ്റ്റായ ജോൺ പെംബർട്ടൺ ആദ്യമായി കൊക്കകോള ഉണ്ടാക്കിയപ്പോൾ അതില്‍ കൊക്കെയിൻ സത്ത് ചേർത്തിരുന്നു. കൊക്കെയ്ന്‍ നിയമവിധേയമായിരുന്ന കാലമായിരുന്നു അത്. കൊക്കൊ ഇലകളിൽ നിന്നെടുത്ത കൊക്കെയ്ൻ സത്താണ് ഉപയോഗിച്ചിരുന്നതും. പെംബർട്ടൺ കൊക്കകോളയെ മസ്തിഷ്കത്തിനുള്ള ടോണിക്കെന്നാണ് വിളിച്ചത്. 1900കളിൽ കോളയില്‍ നിന്ന് കൊക്കെയ്ന്‍ ഒഴിവാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...