‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

Date:

Share post:

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച അവസ്ഥയിലായിരുന്നു അക്കാലങ്ങളിൽ രഞ്ജിത്ത്. അടികൊണ്ട് കറങ്ങി നിലത്തുവീണ അദ്ദേഹത്തെ മറ്റുള്ളവർ പിടിച്ച് എഴുന്നേൽക്കുമ്പോൾ അദ്ദേഹത്തിന് കണ്ണ് കാണാൻ പറ്റാത്ത അവസ്ഥയായിരുന്നു. നിറകണ്ണുകളോടെ അന്ന് ഒടുവിൽ നിന്നുവെന്ന് അഷ്റഫ് പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ ഇപ്രകാരമാണ്
“രഞ്ജിത്ത് എന്ന എഴുത്തുകാരനെ ഞാൻ ആദ്യമായി മദ്രാസിൽ വെച്ച് കാണുമ്പോൾ വളരെ ആകർഷണീയമായ സ്വഭാവസവിശേഷതകളുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. എല്ലാവരോടും എളിമയോടെ ചിരിച്ച് സംസാരിക്കുന്ന ഒരു കലാകാരൻ. അദ്ദേഹത്തിൻ്റെ ചിത്രങ്ങളെല്ലാം, എഴുത്തിലായാലും സംവിധാനത്തിലായാലും തൻ്റേതായ കയ്യൊപ്പ് ചാർത്തിയതുമായിരുന്നു. മറ്റുള്ള ചിലരെ പോലെ അന്യഭാഷ ചിത്രങ്ങളെ അദ്ദേഹം ആശ്രയിച്ചിട്ടുമില്ല. അങ്ങനെ മറ്റുള്ളവർക്ക് അസൂയതോന്നും വിധം അദ്ദേഹം വിജയത്തിന്റെ ഓരോ പടവുകളും ചവിട്ടിക്കയറി.

വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് രഞ്ജിത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ സ്വഭാവത്തിനും പരിണാമങ്ങൾ സംഭവിച്ചു. പഴയ പുഞ്ചിരിയൊക്കെ മാറി മുഖത്ത് ഗൗരവും ദേഷ്യവും നിറച്ചു. മറ്റുള്ളവരെ പുച്ഛത്തോടെ കാണുകയും ഞാൻ മാത്രമാണ് ശരിയെന്ന മനോഭാവത്തേക്ക് കടക്കുകയും ചെയ്‌തു. അങ്ങനെ അഹങ്കാരം തലയ്ക്ക് പിടിച്ച് നിൽക്കുന്ന സമയത്താണ് ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി അദ്ദേഹം സ്ഥാനമേൽക്കുന്നത്. ഇതോടെ, അദ്ദേഹം വരിക്കാശ്ശേരി മനയിലെ തമ്പുരാനായി മാറി.

ഏത് വേദിയിലേക്കും കരഘോഷങ്ങളോട് സ്വീകരിച്ചിരുന്ന ജനങ്ങൾ അദ്ദേഹത്തെ കൂക്കുവിളികളോടെ സ്വീകരിക്കാൻ തുടങ്ങി. ആരാധകർ കൈവിട്ടു. ഏകാധിപത്യ പ്രവണതയുടെ പേരിൽ ചലച്ചിത്ര അക്കാദമിയും കൈവിട്ടു. പീഡനക്കേസ് വന്നതോടെ സർക്കാരും രഞ്ജിത്തിനെ കൈവിട്ടു. അദ്ദേഹം ഇതൊക്കെ അനുഭവിക്കാൻ ബാധ്യസ്ഥനാണ് എന്ന് എനിക്ക് തോന്നാനുള്ള അനുഭവം പറയാം.

ആറാം തമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ ഞാനുണ്ടായിരുന്നു. ചെറിയ ഒരു വേഷവും ചെയ്തിരുന്നു. ഒരിക്കൽ ഒടുവിൽ ഉണ്ണികൃഷ്‌ണൻ രഞ്ജിത്തിനോട് എന്തോ ഒരു തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഒടുവിലിൻ്റെ ചെവിക്കല്ല് നോക്കി അടിക്കുകയായിരുന്നു. ആ അടികൊണ്ട് ഒടുവിൽ കറങ്ങി നിലത്തുവീണു.

അദ്ദേഹത്തെ മറ്റുള്ളവർ പിടിച്ചു എഴുന്നേൽക്കുമ്പോൾ അദ്ദേഹത്തിന് കണ്ണ് കാണാൻ പറ്റാത്ത അവസ്ഥയായിരുന്നു. നിറകണ്ണുകളോടെ ഒടുവിൽ നിന്നു. ഒടുവിൽ മാനസികമായും അദ്ദേഹം തകർന്നു. പിന്നീടുള്ള ദിവസങ്ങളിൽ കളിയും ചിരിയും മാഞ്ഞു. ഈ അടിയോടൊപ്പം ഒടുവിലിൻ്റെ ഹൃദയവും തകർന്നുപോയി. അതിൽ നിന്ന് മോചിതനാകാൻ ഏറെ നാൾ എടുത്തു” എന്നാണ് അഷ്റഫ് വേദയോടെ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം) അറിയിച്ചു. നാളെയും മറ്റന്നാളുമാണ് (ബുധൻ, വ്യാഴം) രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്യാൻ...

മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ മകൻ മുംബൈ ഐപിഎൽ ടീമിൽ

ഐപിഎൽ താരലേലത്തിൻ്റെ അവസാന നിമിഷം അപ്രതീക്ഷിത ‘എൻട്രി’യിലൂടെ ശ്രദ്ധേയനായ മലയാളി യുവാവ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിഘ്നേഷ് പുത്തൂർ കേരള ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും...

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....