സുരക്ഷിതത്വം ഉറപ്പാക്കി അബുദാബി പൊലീസ്; കുറ്റകൃത്യങ്ങളുടെ എണ്ണവും അപകടമരണ നിരക്കും കുറഞ്ഞു

Date:

Share post:

അബുദാബിയില്‍ ക‍ഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ എണ്ണവും റോഡ് അപകടങ്ങളിലെ മരണനിരക്കും കുറഞ്ഞെന്ന് പൊലീസ്. ജനജീവിതത്തിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനായെന്നും വിലിയിരുത്തല്‍. പൊലീസിന്‍റെ സജീവവും കൃത്യതയുമുളള സേവനങ്ങളാണ് ജനജീവിതം മെച്ചപ്പെടുത്തുന്നതിന് ഇടായാക്കിയതെന്ന് ഉന്നത പൊലീസ് അധികാരികൾ സൂചിപ്പിച്ചു.

കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും തന്ത്രപരമായ ഇടപെടലുകൾ നടത്തുന്നതിലൂം സംയോജിത സ്മാർട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചതായി സേന അറിയിച്ചു. 2020-ന്റെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഒരുലക്ഷം ആളുകളുടെ പരിധിയില്‍ കുറ്റകൃത്യനിരക്ക് 13.8 ശതമാനമാണ് കുറഞ്ഞത്. വാഹനാപകട മരണങ്ങളിൾ 4.44 ശതമാനത്തിന്‍റെ കുറവുണ്ടായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം അത്യാഹിതങ്ങൾക്കുള്ള പ്രതികരണ സമയങ്ങളിൽ 31.92 ശതമാനം പുരോഗതിയും ദേശീയ സൂചികയിൽ 29 ശതമാനം പുരോഗതിയും കൈവരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള അബുദാബി പോലീസിന് അന്താരാഷ്ട്ര പോലീസ് സമൂഹത്തിൽ അഭിമാനകരമായ സ്ഥാനമാണുളളതെന്ന് പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലാഫ് അൽ മസ്‌റൂയി പറഞ്ഞു. ദേശീയ മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സംയോജിത പ്രവര്‍ത്തനമാണ് പൊലീസിന്‍റേതെന്ന് അബുദാബി പോലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷരീഫിയും വ്യക്തമാക്കി. അബുദാബി വിഷൻ 2030-ന് പിന്തുണയുമായാണ് പൊലീസിന്‍റെ പ്രവര്‍ത്തനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ മകൻ മുംബൈ ഐപിഎൽ ടീമിൽ

ഐപിഎൽ താരലേലത്തിൻ്റെ അവസാന നിമിഷം അപ്രതീക്ഷിത ‘എൻട്രി’യിലൂടെ ശ്രദ്ധേയനായ മലയാളി യുവാവ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിഘ്നേഷ് പുത്തൂർ കേരള ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും...

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....