യുഎഇയിൽ വൃക്കരോഗികൾ കൂടുന്നു: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

Date:

Share post:

യുഎഇയിൽ അഞ്ചിൽ ഒരാൾ വൃക്ക രോഗിയാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 4 ലക്ഷത്തിലേറെ രോഗികളിൽ നടത്തിയ പഠനത്തിലാണ് വൃക്കരോഗം അപകടകരമായ നിലയിലേക്ക് ഉയർന്നിരിക്കുന്നതായി കണ്ടെത്തിയത്.

അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ 2019 ഡിസംബർ മുതൽ 2021 ഡിസംബർ വരെ നടത്തിയ രക്ത പരിശോധനകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. പരിശോധിച്ച 19.1% പേരുടെയും വൃക്ക രോഗം രണ്ടാം സ്റ്റേജിലേക്കു കടന്നിട്ടുണ്ട്. 2.8% ആളുകൾ മൂന്നാം സ്റ്റേജിലും 0.5% പേർ നാലാം സ്റ്റേജിലും 0.4% പേർ അഞ്ചാം സ്റ്റേജിലുമാണ്. ഇത് വൃക്ക രോഗം വ്യാപിക്കുന്നതിൻ്റെ ഉയർന്ന തോത് ചൂണ്ടിക്കാട്ടുന്നു.

രോഗം അവസാന ഘട്ടത്തിലെത്തിയവർ അർബുദത്തെക്കാൾ മോശമായ അവസ്ഥയിലാണെന്നും ഇത് മനസ്സിലാക്കാൻ പലർക്കും സാധിക്കുന്നില്ലെന്നും സേഹയിലെ കിഡ്നി കെയർ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ പ്രഫ. സ്റ്റീഫൻ ഹോൾട്ട് പറയുന്നു. യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ കാലക്രമേണ വൃക്കരോഗം കൂടുതൽ വഷളാകുമെന്നും അദ്ദേഹം പറയുന്നു.

1 മുതൽ 3 വരെയുള്ള ആദ്യഘട്ടങ്ങളിൽ വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കുമെങ്കിലും അവയ്ക്ക് രക്തത്തിൽ നിന്ന് മാലിന്യങ്ങളെ വേർതിരിക്കാനാകും. 4 മുതൽ 5 വരെയുള്ള അവസാന ഘട്ടങ്ങളിൽ വൃക്കകൾ അതികഠിനമായി പ്രവർത്തിച്ചാലേ രക്തം ശുദ്ധീകരിക്കാൻ സാധിക്കുകയുള്ളൂ.

ഇതോടെ വൃക്കയുടെ കഠിനമായ പ്രവർത്തനം മൂലം ഫംഗ്ഷൻ പൂർണമായും നിലച്ചേക്കാമെന്നും പ്രഫ. സ്റ്റീഫൻ ഹോൾട്ട് പറഞ്ഞു. ലോകത്തിൻ്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് യുഎഇയിൽ വൃക്ക രോഗനിരക്ക് കൂടുതലാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതും വ്യായാമം ഇല്ലാത്തതും മൂലം പ്രമേഹവും രക്തസമ്മർദവും കൂടിവരുന്നതാണ് വൃക്കരോഗത്തിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ സൂചിപ്പിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണം

കാർബോഹൈഡ്രേറ്റും സോഡിയവും (ഉപ്പ്) അധികമുള്ള ഭക്ഷണം പ്രമേഹവും രക്തസമ്മർദവും പൊണ്ണത്തടിയും ഉണ്ടാക്കും. ഇതു വൃക്കയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.

പരിശോധന

40 വയസ് കഴിഞ്ഞവർ വർഷത്തിലൊരിക്കൽ വൃക്കയുടെ പ്രവർത്തനം പരിശോധിക്കണം. പ്രമേഹവും രക്തസമ്മർദവും ഉള്ളവർ നിർബന്ധമായും പരിശോധനയ്ക്ക് വിധേയമാകണം.

വേദനസംഹാരികൾ

ബ്രൂഫെൻ പോലുള്ള വേദന സംഹാരി അമിതമായി ഉപയോഗിക്കുന്നത് വൃക്കയുടെ പ്രവർത്തനങ്ങളെ ബാധിക്കും. ഡോക്ടറുടെ നിർദേശമില്ലാതെ ഇവ കഴിക്കരുത്.

വിവിധ രോഗങ്ങൾക്കായി എഴുതിത്തരുന്ന മരുന്നുകൾ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്നത് ഡോക്ടറോടോ ഫാർമസിസ്റ്റിനോടോ ചോദിച്ചു മനസിലാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...