ഗ്ലോബൽ വില്ലേജിലെ ക്രിസ്തുമസ് ആഘോഷങ്ങൾ

Date:

Share post:

യുഎഇയിൽ ശൈത്യകാലത്തെ ഊർജ്ജസ്വലമാക്കുന്ന പ്രധാന വേദികളിൽ ഒന്നാണ് ഗ്ലോബൽ വില്ലേജ്. ലോകമെങ്ങുനിന്നും എത്തുന്ന സന്ദർശകൾക്ക് കാഴ്ചാനുഭവങ്ങൾ ഒരുക്കിയും ആനന്ദനിമിഷങ്ങൾ സമ്മാനിച്ചും നിലനിൽക്കുന്ന വിനോദസഞ്ചാരകേന്ദ്രം. പതിവ് തെറ്റിക്കാതെ ഇക്കുറിയും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ വെത്യസ്തമാക്കുകയാണ് ഗ്ലോബൽ വില്ലേജ്. ജനുവരി 4 വരെ നീണ്ടുനിൽക്കുന്ന ശൈത്യകാല വണ്ടർലാൻഡ് ആഘോഷമാണ് സംഘടിപ്പിച്ചിട്ടുളളത്.

21 മീറ്റർ ഉയരത്തിൽ തയ്യാറാക്കിയ ക്രിസ്തുമസ് ട്രീയാണ് ക്രിസ്തുമസ് കാലത്തെ പ്രധാന ആകർഷണം. മിഠായി കാനുകളും ചുവന്ന ബലൂണുകളും ഫെയറി ലൈറ്റുകളും ആകർഷകമായ ഗിഫ്റ്റ് ബോക്സുകളും മറ്റും ഉൾപ്പെടുത്തിയതാണ് കൂറ്റൻ ക്രിസ്തുമസ് ട്രീ. തണുത്ത കാലാവസ്ഥയിൽ മഞ്ഞണിഞ്ഞുനിൽക്കുന്ന ക്രിസ്തുമസ് ട്രീ സന്ദർശകർക്ക് ക്രിസ്തുമസ് അനുഭൂതി സമ്മാനിക്കും. ക്രിസ്തുമസ് രൂപങ്ങളും അലങ്കാരങ്ങളും മറ്റ് സവിശേഷതകളാണ്.

ഉത്സവകാല അന്തരീക്ഷത്തിലേക്ക് അണിയിച്ചൊരുക്കിയ നടപ്പാതകളും കമാനങ്ങളും ഏതൊരുപ്രായത്തിലുളളവരേയും ആകർഷിക്കും. പുതിയതായി ആരംഭിച്ച മിനിവേൾഡ് കാഴ്ചകളുടെ സംഗമ കേന്ദ്രമാകുന്നു. ലോകമെമ്പാടുമുള്ള പ്രശസ്ത ലാൻഡ്‌മാർക്കുകളുടെ 25 മിനിയേച്ചർ പകർപ്പുകളാണ് ഇവിടെയുളളത്. 27 പവലിയനുകളിലായാണ് കാഴ്ചകൾ ക്രമീകരിച്ചിരിക്കുന്നത്. ആശംസാ കാർഡുകൾ മുതൽ പരമ്പരാഗത കരകൗശല വസ്തുക്കൾവരെ സ്വന്തമാക്കാനും പ്രിയപ്പെട്ടവർക്കായി വാങ്ങാനും കഴിയും.

ഗ്ലോബൽ വില്ലേജിലെ രാത്രി സന്ദർശകരെ കാത്ത് സാന്തയും എത്തിച്ചേരും. സാന്തക്കൊപ്പം പ്രത്യേക വേഷവിധാനത്തിൽ 12 നൃത്തക്കാരുമെത്തും. സന്ദർശകരെ രസത്തിൻ്റെ നെറുകയിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. സാന്തയുടെ സമ്മാനങ്ങൾ നേടാനും സാന്തയോടൊപ്പം ഫോട്ടോ പകർത്താനും അവസരമുണ്ട്. യുഎഇയിലെ ഉത്സവ ആഘോഷങ്ങളിലേക്ക് ഒരിക്കൽകൂടി ഏവരേയും സ്വാഗതം ചെയ്യുകയാണ് ഗ്ലോബൽ വില്ലേജ്.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...