ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം മുതൽ 20 മിനിറ്റ് സിറ്റി വരെ! ഭാവിയിലെ ദുബായ് ഒറ്റനോട്ടത്തിൽ

Date:

Share post:

മുപ്പത് വർഷം മുൻപത്തേ ദുബായ് എങ്ങനെ ആയിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? ചെറിയ ഒരു മരുഭൂമി ന​ഗരം. അതിനപ്പുറം നീണ്ട വർഷങ്ങൾ കടന്നുപോയി. അവിടെ നിന്ന് ഒരു വളർച്ചയുണ്ട് ഈ ന​ഗരത്തിന്. ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകർഷിക്കുന്ന ഭാവിയുടെ നഗരമായി ദുബായ് മാറുമെന്ന് ആരും കരുതിയിരിക്കില്ല.

മികച്ച ഭരണാധികാരികൾ ​ഇന്ന് കാണുന്ന ദുബായിയെ വാർത്തെടുത്തു. ഇനിയും ന​ഗരം വളരുകയാണ്. അതിനുള്ള തയ്യാറെടുപ്പിലാണ് ​ദുബായ് ഭരണകൂടം. മെട്രോപൊളിറ്റൻ വികസനങ്ങളുടെ മുൻനിരയിൽ ഒരു ശക്തിയാകാനുള്ള നഗരത്തിന്റെ വളർച്ച ഇവിടം കൊണ്ട് തീരുന്നില്ല. ഭാവിയുടെ ന​ഗരമാകാനുള്ള കുതിച്ചുചാട്ടത്തിൽ ലോകത്തെ തന്നെ വിസ്മയിപ്പിക്കുന്ന നാല് പദ്ധതികൾ നോക്കാം.

1. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായ അൽ മക്തൂം ഇൻ്റർനാഷണലിൻ്റെ (എഎംഐ) ആസ്ഥാനമാകാൻ തയ്യാറെടുക്കുകയാണ് ദുബായ്. വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ, ഇപ്പോഴുള്ള ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ (DXB) അഞ്ചിരട്ടി വലുപ്പത്തിലായിരിക്കും. പൂർണ്ണമായി പ്രവർത്തനക്ഷമമായാൽ, AMI-ക്ക് പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും, ഇത് നഗരത്തിൻ്റെ വിനോദസഞ്ചാര മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കും.

വ്യോമയാന മേഖലയിൽ മുമ്പൊരിക്കലും ഉപയോഗിക്കാത്ത സാങ്കേതിക വിദ്യകൾ വിമാനത്താവളം ഉപയോഗിക്കുമെന്നതിനാൽ യാത്രക്കാർ ഏറെ സന്തോഷത്തിലാണ്. 70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പുതിയ വിമാനത്താവളം. ഇതിന് അഞ്ച് സമാന്തര റൺവേകളും അഞ്ച് പാസഞ്ചർ ടെർമിനലുകളും 400 ലധികം എയർക്രാഫ്റ്റ് ഗേറ്റുകളുണ്ടാകും.10 വർഷത്തിനുള്ളിൽ, DXB-യുടെ എല്ലാ പ്രവർത്തനങ്ങളും ക്രമേണ AMI-യിലേക്ക് മാറ്റും.

2. ഇത്തിഹാദ് റെയിൽ പാസഞ്ചർ

യുഎഇയുടെ വ്യാപര വ്യാവസായ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയാണ് ഇത്തിഹാദ് റെയിൽ പാസഞ്ചർ.
ദുബായ് നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ പ്രവർത്തനത്തിന് ഏകദേശം തയ്യാറെടുത്തിരിക്കുകയാണ്. ഈ ട്രെയിൻ യാത്രകൂടി യാഥാർത്ഥ്യമായാൽ എമിറേറ്റുകൾ തമ്മിലുള്ള യാത്ര വളരെ വേഗത്തിൽ സാധ്യമാകും.

യുഎഇയിലുടനീളമുള്ള 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതിനാൽ താമസക്കാർക്ക് അനായാസം യാത്ര ചെയ്യാൻ പാസഞ്ചർ ട്രെയിൻ സഹായകമാകും. ദുബായ്, അബുദാബി, അൽ റുവൈസ്, അൽ മിർഫ, ഷാർജ, അൽ ദൈദ് എന്നിവയുൾപ്പെടെ അൽ സില, ഫുജൈറ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയിൽ പാസഞ്ചർ. യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയുടെ നിർമ്മാണം ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ പൂർത്തിയായതായി എത്തിഹാദ് റെയിൽ വെബ്സൈറ്റ് വ്യക്തമാക്കുന്നു.

3. പറക്കും ടാക്സികൾ

അബുദാബി-ദുബായ് യാത്രാ സമയം 30 മിനിറ്റായി കുറയ്ക്കാൻ തയ്യാറെടുക്കുകയാണ് ഫ്ലൈയിംഗ് ടാക്‌സികൾ. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിടിഒഎൽ) വിമാനങ്ങൾ വികസിപ്പിക്കുന്ന യുഎസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷൻ കമ്പനി 2025-ഓടെയോ 2026-ഓടെ എയർ ടാക്‌സികളുടെ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

4. 20 മിനിറ്റ് സിറ്റി

ആവശ്യമായ സേവനങ്ങള്‍ 20 മിനിറ്റിനുള്ളില്‍ ലഭ്യമാക്കുന്ന 20 മിനിറ്റ് സിറ്റി എന്ന പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് ദുബായ് . ഗതാഗത മേഖലയിലെ അഞ്ചു പ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് പ്ലാന്‍ മുന്‍ഗണന നല്‍കുന്നത്. ദുബായ് നഗരത്തെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുകയാണ് ഇതിലൂടെ മുന്നോട്ട് വെക്കുന്ന പ്രധാന ലക്ഷ്യം. 20 മിനിറ്റ് ദൈര്‍ഘ്യത്തില്‍ നടക്കാനും സൈക്കിളില്‍ എത്താനും സാധിക്കുന്ന ദൂരത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുക. 80 ശതമാനം സേവനങ്ങള്‍ അതിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാക്കുക. ഗതാഗത സൗകര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുക. ഗതാഗത സേവനങ്ങള്‍ വികസിപ്പിക്കുക. സ്മാര്‍ട്ട് പദ്ധതികള്‍ നടപ്പാക്കുക എന്നിവയാണ് അതിലൂടെ ലക്ഷ്യം വെക്കുന്നത്.

ജൂലി ശ്രീനി
ജൂലി ശ്രീനി
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...