അൽ മക്തൂം പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഗതാഗത തടസ്സമില്ലാതെ പൂർത്തിയാക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായിലെ ഏറ്റവും പഴക്കമേറിയ പാലം ദെയ്‌റയ്ക്കും ബർ ദുബായ്‌ക്കുമിടയിലെ സഞ്ചാരപാതയിൽ നിർണായകമാണ്.
ആർടിഎ എല്ലാ വർഷവും പാലങ്ങൾ, റോഡുകൾ, ഗതാഗത സംവിധാനം എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അറ്റകുറ്റപ്പണികൾ പതിവായി നടത്തിവരുകയാണ്. പ്രതിദിന പതിവ് അറ്റകുറ്റപ്പണികളും പ്രതിവാര അറ്റകുറ്റപ്പണികൾ, പ്രതിമാസ അറ്റകുറ്റപ്പണികൾ, ത്രൈമാസ അറ്റകുറ്റപ്പണികൾ, ത്രൈമാസ പ്രിവന്റീവ്, പതിവ് അറ്റകുറ്റപ്പണികൾ, പാലത്തിന്റെ വാർഷിക പ്രധാന അറ്റകുറ്റപ്പണികൾ എന്നിങ്ങനെ അഞ്ച് സമയ ഘട്ടങ്ങളായി തിരിച്ചിരിക്കുന്ന ഘടനാപരമായ പദ്ധതിയിലൂടെയാണ് ആർടിഎ അൽ മക്തൂം പാലത്തിന്റെ പരിപാലനം നടത്തുന്നത്. ഈ അറ്റകുറ്റപ്പണികളുടെ ഭൂരിഭാഗവും പാലം അടയ്ക്കുന്ന സമയത്താണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്, ആഴ്ചയിൽ രണ്ടുതവണ അർദ്ധരാത്രിക്ക് ശേഷം, ഈ സമയ ട്രാഫിക് ഫ്ലോ കുറഞ്ഞെന്ന് ഉറപ്പുവരുത്തി പൊതു സുരക്ഷ മുന്നിൽ കണ്ടാണ് അറ്റകുറ്റപണികൾ നടത്തിവരുന്നത്.
“ദുബൈ ക്രീക്കിന് കുറുകെയുള്ള ഏറ്റവും പഴയ അഞ്ച് ക്രോസിംഗുകളിൽ ഒന്നാണ് അൽ മക്തൂം പാലം, ബർ ദുബൈക്കും ദെയ്‌റയ്ക്കും ഇടയിലുള്ള ആളുകളുടെ സഞ്ചാരം സുഗമമാക്കുന്നതിന് 1962 ൽ ആദ്യമായി ഉദ്ഘാടനം ചെയ്യപ്പെട്ടതാണ് ഇത്. 2023-ൽ അൽ മക്തൂം പാലത്തിൽ 104 പതിവ് അറ്റകുറ്റപ്പണികൾ നടത്തി, ഇതിന് ഏകദേശം 5,222 മണിക്കൂർ ആവശ്യമായി വന്നു. ഇരു ദിശകളിലുമായി മണിക്കൂറിൽ 22,000 വാഹനങ്ങൾ വരെ കൈകാര്യം ചെയ്യുന്ന പാലത്തിൽ സുഗമമായ ഗതാഗതം നിലനിർത്താൻ ആർടിഎ നടത്തിയ വലിയ ശ്രമങ്ങളെ ഈ കണക്കുകൾ എടുത്തുകാണിക്കുന്നുവെന്ന് “ ആർടിഎയുടെ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ അബ്ദുല്ല അൽ അലി അഭിപ്രായപ്പെട്ടു: