യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം. ചില തീരപ്രദേശങ്ങളിൽ രാത്രിയും തിങ്കളാഴ്ച രാവിലെയും ഈർപ്പം നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും എൻസിഎം അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്.
രാജ്യത്തെ ചില പ്രദേശങ്ങളിൽ താപനില പരമാവധി 33 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയുണ്ട്. അബുദാബിയിൽ 33 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 32 ഡിഗ്രി സെൽഷ്യസിലേക്കും ഉയർന്ന താപനിലയെത്തും.
ഏറ്റവും കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 19 ഡിഗ്രി സെൽഷ്യസും വരെ എത്താം