യുഎഇയുടെ നയങ്ങളും ഭാവി പദ്ധതികളും പ്രഖ്യാപിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍. രാജ്യത്തെ അഭിസംബോധന ചെയതുകൊണ്ടാണ് അദ്ദേഹം നിലപാടുകൾ വ്യക്തമാക്കിയത്. യുഎഇ ജനതയുടെ സന്തോഷവും സുരക്ഷിത ജീവിതവും മുന്‍നിര്‍ത്തിയുളള പ്രവര്‍ത്തനങ്ങൾക്ക് പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരവും സുരക്ഷിതവുമായ രാജ്യമെന്ന നിലയില്‍ യുഎഇയെ നിലനിര്‍ത്തുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി സാമ്പത്തിക മേഖലയെ വൈവിധ്യ വത്കരിക്കേണ്ടത് തന്ത്രപ്രധാനമാണ്. ഊര്‍ജ മേഖലയിലെ ഇടപെടലുകൾ സുപ്രധാനമാണ്. വിശ്വസനീയമായ ഊര്‍ജ ദാതാവെന്ന യുഎഇയുടെ സ്ഥാനം നിലനിര്‍ത്തും. ശാസ്ത്ര- സാങ്കേതിക മേഖലകളിലെ നവീകരണവും ഉന്നമനവും രാജ്യം അത്യന്താപേക്ഷിതമായി കാണുന്നതായി അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തെ പൗരന്‍മാരേയും ഭാവി തലമുറയേയും മുന്നില്‍ കണ്ടാണ് പ്രവര്‍ത്തനങ്ങൾ. പൗരന്‍മാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ കര്‍മ്മ പദ്ധതികളാണ് നടപ്പാക്കുന്നത്. വെല്ലുവിളികളെ നിശ്ചയ ദാര്‍ഢ്യത്തോടെ നേരിടുന്ന ജനങ്ങളോട് ആദരവെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളാണ് ശക്തി. വിഭ്യാഭ്യാസം കരുത്തായി മാറ്റണമെന്നും രാജ്യത്തിന് ഇനിയുമേറെ നേടാനുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാജ്യത്തിന്‍റെ സമഗ്ര പുരോഗതിയക്ക് അക്ഷീണ പ്രയത്നമുണ്ടാവണമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
അറബ് മേഖലയിലും ലോകത്ത് ആകമാനവും സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതിനായുളള നയങ്ങളാണ് യുഎഇ പിന്തുടരുന്നത്. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ ,സമാധാനം, സഹവര്‍ത്തിത്തം, പരസ്പര ബഹുമാനം, പുരോഗതി തുടങ്ങി യുഎഇയുടെ മൂല്യങ്ങളോട് യോജിക്കുന്ന എല്ലാ രാജ്യങ്ങളുമായും സൗഹൃദം പുലര്‍ത്തും. ജാതി -മത – നിറ വെത്യാസം കൂടാതെ യുഎഇ അര്‍ഹതയുളള വിഭാഗങ്ങൾക്ക് സഹായം തുടരുമെന്നും ശൈഖ് മുഹമ്മദ് ഉറപ്പുനല്‍കി.
ഇരുന്നൂറിലധികം ദേശീയതകൾ യുഎഇയുടെ വികസനത്തിൽ സജീവ പങ്കാളികളാണെന്നത് വിസ്മരിക്കുന്നില്ല. രാജ്യത്തിന്‍റെ വികസനത്തിലും നടത്തിപ്പിലും പ്രവാസികൾ വഹിക്കുന്ന പങ്ക് വലുതാണ്. രാജ്യത്തിന്‍റെ കുതിപ്പിന് സ്വകാര്യ മേഖലയുടെ സ്വാധീനം നിർണായകമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രസിഡന്‍റ് ആയ ശേഷം ഇതാദ്യമായാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍ രാജ്യത്തെ അഭിസംബോധന