തൊഴിൽ നഷ്ടപ്പെടുന്നവർക്ക് യുഎഇ പ്രഖ്യപിച്ച ഇൻഷുറൻസ് സംവിധാനം പ്രാബല്യത്തില്‍. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് മറ്റൊരു തൊഴില്‍ കണ്ടെത്താനുളള സമയം അനുവദിക്കും വിധം മൂന്ന് മാസത്തെ പരിരക്ഷയാണ് ലഭ്യമാവുക. ശമ്പളത്തിന്‍രെ അറുപത് ശതമാനമൊ പരമാവധി ഇരുപതിനായിരം ദിj്കഹമൊ ആണ് ഇന്‍ഷുറന്‍സ് പരിരക്ഷയായി ലഭ്യമാവുക.
യുഎഇ സെൻട്രൽ ബാങ്കിന്റെ ലൈസൻസുള്ള ഇൻഷുറൻസ് കമ്പനികൾ മുഖേനയാണ് ഇൻഷുറൻസ് എടുക്കേണ്ടത്. ഒരുവര്‍ഷം ഒരു കമ്പനിയില്‍ ജോലി ചെയ്തവര്‍ക്കേ പരിരക്ഷ ലഭിക്കൂ. പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും ജീവനക്കാക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നും മാനവ വിഭവശേഷി- സ്വദേശി മന്ത്രാലയം വ്യക്തമാക്കി.
അച്ചടക്ക നടപടി നേരിട്ട് ജോലിയിൽ നിന്ന് പുറത്താകുന്ന ജീവനക്കാര്‍ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. സംരംഭകർ, ഗാർഹിക, തൊഴിലാളികൾ, താത്കാലിക കരാർ വ്യവസ്ഥയിലുളളവര്‍ എന്നിവര്‍ക്കും പരിരക്ഷ ലഭ്യമാകില്ല. ഇൻഷുറൻസ് എടുത്ത തീയതി മുതലാണ് കാലയളവ് നിശ്ചയിക്കുക.