യുഎഇ സെൻട്രൽ ബാങ്ക് പുതിയ പോളിമർ 500 ദിർഹത്തിന്റെ നോട്ട് പുറത്തിറക്കി. നീല നിറത്തിലാണ് പുതിയ നോട്ട് ബാങ്ക് പുറത്തിറക്കുന്നത്, ഇന്നുമുതൽ (നവംബർ 30 വ്യാഴാഴ്ച) പ്രചാരത്തിൽ വരും. യുഎഇയുടെ സാംസ്‌കാരിക ടൂറിസം ലാൻഡ്‌മാർക്കുകളും സുസ്ഥിര വികസനത്തെ എടുത്തുകാണിക്കുന്നതാണ് പുതിയ 500 ദിർഹത്തിന്റെ നോട്ട്.
മുൻവശത്ത് എക്സ്പോ സിറ്റി ദുബായിലെ ടെറ സസ്റ്റൈനബിലിറ്റി പവലിയന്റെ വാസ്തുവിദ്യയുടെ ഒരു ചിത്രം ഉൾപ്പെടുന്നു. പോളിമർ നോട്ടിന്റെ മറുവശത്ത് എമിറേറ്റ്‌സ് ടവേഴ്‌സ്, 160-ലധികം നിലകളുള്ള 828 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ചിത്രവും മ്യൂസിയം ഓഫ് ഫ്യൂച്ചറും ആലേഖനം ചെയ്തിരിക്കുന്നു.
പുതിയ ബാങ്ക് നോട്ടിൽ KINEGRAM COLORS® എന്നറിയപ്പെടുന്ന ബഹുവർണ്ണ സുരക്ഷാ ചിപ്പ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത്തരത്തിൽ ഏറ്റവും വലിയ ഫോയിൽ സ്ട്രിപ്പ് ബാങ്ക് നോട്ടുകളിൽ ഉപയോഗിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ രാജ്യമായി യുഎഇയെ അടയാളപ്പെടുത്തുന്നു. കള്ളപ്പണത്തെ ചെറുക്കുന്നതിന്, ഈ സാങ്കേതികവിദ്യകൾ മുമ്പ് 1000 ദിർഹം ബാങ്ക് നോട്ടിന്റെ പുതിയ പതിപ്പിൽ ഉപയോഗിച്ചിരുന്നു.