സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി യുഎഇ യിൽ 17, 00 കമ്പനികളിൽ 80,000 ത്തിൽ അധികം സ്വദേശികൾ ജോലി ചെയ്യുന്നതായി റിപ്പോർട്ട്. മാനവ വിഭവശേഷി, എമിറേറ്റെയ്സേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദുബായിലുള്ള സ്വകാര്യ കമ്പനികളിലാണ് ഏറ്റവും കൂടുതൽ സ്വദേശികൾ ജോലി ചെയ്യുന്നത്.
2018 ൽ 27,055 പേരായിരുന്നു ഉണ്ടായിരുന്നു. ഇപ്പോൾ ഇതിന്റെ മൂന്നിരട്ടിയായി വർധിച്ചു. അതേസമയം 2021 ൽ 29,810 യുഎഇ സ്വദേശികൾ ആണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്തിരുന്നത്. എന്നാൽ 2022 ഓടെ സ്വദേശികളുടെ എണ്ണം 50,228 ആയി ഉയർന്നു.