ഇരുപത്തി മൂന്നാമത് ദുബായ് മാരത്തണിന് തുടക്കമായി. ഇന്ന് രാവിലെ ആറ് മണിയ്ക്കാണ് മാരത്തൺ തുടങ്ങിയത്. ഉച്ചയ്ക്ക് ഒരുമണി വരെ മാരത്തൺ ഉണ്ടാകും. നടക്കും. ഉം സുഖീം സ്ട്രീറ്റ്, ജുമൈര ബീച്ച് റോഡ്, അൽ വാസൽ റോഡ് എന്നിവയുടെ ചിലഭാഗങ്ങൾ മാരത്തണിന്റെ ഭാഗമായി അടച്ചിട്ടു.
ജുമൈര ബീച്ച് റോഡിലൂടെ 42 കി.മീ. ദൂരത്തിൽ ദുബായ് പോലീസ് അക്കാദമിക്ക് സമീപമുള്ള ഉം സുഖീം റോഡിൽ മാരത്തൺ ആരംഭിച്ചത്. ഇവിടെ തന്നെ മാരത്തൺ അവസാനിക്കുകയും ചെയ്യും, മിഡിൽ ഈസ്റ്റിലെ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളതുമായ അന്താരാഷ്‌ട്ര മാരത്തൺ ആണ് ദുബായ് മാരത്തൺ. 42.195 കിലോമീറ്റർ ദൂരം ആണ് മരത്തണിന്റെ ദൂരം. മത്സരാധിഷ്ഠിത മാരത്തണിന് പുറമെ, എലൈറ്റ്, അമേച്വർ ഓട്ടക്കാർ 10 കിലോമീറ്റർ വിഭാഗത്തിലും മാരത്തൺ പുരോഗമിക്കുകയാണ്. തുടക്കക്കാർക്കും ഹോബികൾക്കുമായി 4 കിലോമീറ്റർ രസകരമായ ഓട്ടവും നടന്നു. ദുബായ് സ്‌പോർട്‌സ് കൗൺസിലിന്റെ അനുമതിയോടെയാണ് മാരത്തൺ നടക്കുന്നത്.
നൂറുകണക്കിന് ആളുകളാണ് മാരത്തണിൽ പങ്കെടുക്കുന്നത്. മാരത്തൺ പുരോഗമിക്കുകയാണ്. എത്ര പേർ പങ്കെടുത്തുഎന്ന ഔദ്യോഗിക കണക്കുകൾ അധികൃതർ പിന്നാലെ പുറത്തുവിടും.
لقطات من انطلاق ماراثون دبي 2024.@DubaiSC | @dubai_marathon pic.twitter.com/xeeJausL0h
— Dubai Media Office (@DXBMediaOffice) January 7, 2024