യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ദുബായിക്കും അബുദാബിക്കും ഇടയിലുള്ള ബസ് റൂട്ടുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
നവംബർ 29 മുതൽ ഡിസംബർ 3 വരെയാണ് ബസ് റൂട്ടിൽ താൽക്കാലിക മാറ്റങ്ങൾ വരുത്തിയത്. ഇ 100 റൂട്ട് അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്ക് പോകുന്ന ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിലേക്ക് തിരിച്ചുവിടുമെന്ന് അതോറിറ്റി അറിയിച്ചു. ഇ 102 റൂട്ട് ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലെ മുസ്സഫ ഷാബിയ ബസ് സ്‌റ്റേഷനിലേക്കാണ് സർവീസ് നടത്തുക.
ഈ മാസത്തിന്റെ തുടക്കത്തിൽ ദുബായ്ക്കും അബുദാബിക്കും ഇടയിൽ പുതിയ ടാക്സി സർവീസ് ആർടിഎ ആരംഭിച്ചിരുന്നു. ഇത് യാത്രാ ചെലവിൻ്റെ 75 ശതമാനം വരെ ലാഭിക്കാൻ യാത്രക്കാരെ സഹായിക്കുകയും ചെയ്യും.