സന്ദര്‍ശകരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധന; സഞ്ചാരികളുടെ ഇഷ്ടനഗരമായി ദുബായ്

Date:

Share post:

ദുബായിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവെന്ന് ഏറ്റവും പുതിയ കണക്കുൾ. ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുളള മാസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശനം നടത്തിയത് പത്ത് ദശലക്ഷത്തിലധികം ആളുകളാണ്. ഇവരില്‍ പത്ത് ശതമാനം സന്ദര്‍ശകരെത്തിയത് ഇന്ത്യയില്‍നിന്നെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ഇതേ സമയം ദുബായിലെത്തിയത് 3.85 ദശലക്ഷൾ സന്ദർശകര്‍ മാത്രമായിരുന്നു. ടൂറിസം വകുപ്പ് പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് ഈ വർഷം 10.12 മില്യൺ സന്ദര്‍ശകരെത്തി. കോവിഡ് പ്രതസന്ധിക്കുശേഷം ഇളവുകൾ എത്തിയതോടെയാണ് കൂടുതല്‍ ആളുകൾ ദുബായിലേക്ക് എത്തിയത്.

യുഎഇ സ്വീകരിക്കുന്ന ടൂസിസ്റ്റ് നയങ്ങളും വിസ നയങ്ങളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണെന്നാണ് വിലയിരുത്തല്‍. വിവിധ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ ഏറ്റവും സൗകര്യപ്രദമായ ഇടത്താവളമായും ദുബായെ സ്വീകരിക്കുന്നു. അതേസമയം പുതിയ ടൂറിസം സീസണ് തുടക്കമായതും. ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളും വരും ദിവസങ്ങളില്‍ ദുബായിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...