മരുഭൂമിയില്‍ മണ്ണില്ലാതെ കൃഷി; ബുസ്റ്റാനിക്ക ഫാം സന്ദര്‍ശിച്ച് ശൈഖ് മുഹമ്മദ്

Date:

Share post:

യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ചൊവ്വാഴ്ച മേഖലയിലെ ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഹൈടെക് ഡെസേർട്ട് ഫാം സന്ദർശിച്ചു. എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിംഗ് നടത്തുന്ന ഇൻഡോർ വെർട്ടിക്കൽ ഫാമായ ബുസ്റ്റാനിക്കയ്ക്ക് പ്രതിവർഷം 1,000 ടണ്ണിലധികം ഇലക്കറികൾ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

ഹൈഡ്രോപോണിക് രീതി ഉപയോഗിച്ച് വിജയകരമായി കൃഷിനടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഫാമാണിത്. ഫാമുകളിൽ മണ്ണ് ഉപയോഗിക്കാതെയാണ് ചെടികൾ വളര്‍ത്തുന്നത്. പരമ്പരാഗത കൃഷിയേക്കാൾ 70 മുതൽ 90 ശതമാനം വരെ വെള്ളം കുറവാണ് ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് കാർഷിക സമുച്ചയത്തിൽ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് ശൈഖ് മുഹമ്മദിനെ ധരിപ്പിച്ചു.

സുസ്ഥിര ഭക്ഷ്യ ഉൽപ്പാദന സംവിധാനങ്ങളും പ്രതിരോധശേഷിയുള്ള കാർഷിക രീതികൾ പരിപോഷിപ്പിക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. കൃഷിസ്ഥലം കണ്ടെത്താനുളള പരിമിതകളും വെത്യസ്തമായ കാലാവസ്ഥകളും അതിജീവിച്ച് ഭക്ഷ്യോത്പാദനം കാര്യക്ഷമമാക്കാന്‍ നൂതന വിദ്യകൾക്ക് ക‍ഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള ഫാം എമിറേറ്റ്‌സ് ഫ്ലൈറ്റ് കാറ്ററിംഗും സാങ്കേതിക വിദ്യാധിഷ്ഠിത ഇൻഡോർ വെർട്ടിക്കൽ ഫാമിംഗിൽ വൈദഗ്ധ്യമുള്ള സ്ഥാപനമായ ക്രോപ്പ് വണ്ണും തമ്മിലുള്ള സംയുക്ത സംരംഭമാണ്. രാജ്യത്ത് വിപുലമായ കൃഷിരീതികൾ അവംലംബിക്കുന്നതിന്‍റേയും ഉല്‍പ്പന്നങ്ങൾ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്ന നടപടികൾ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായായിരുന്നു സന്ദര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ മകൻ മുംബൈ ഐപിഎൽ ടീമിൽ

ഐപിഎൽ താരലേലത്തിൻ്റെ അവസാന നിമിഷം അപ്രതീക്ഷിത ‘എൻട്രി’യിലൂടെ ശ്രദ്ധേയനായ മലയാളി യുവാവ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിഘ്നേഷ് പുത്തൂർ കേരള ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും...

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....