വാഹനാപകടങ്ങളിലെ തർക്കങ്ങൾ പരിഹരിക്കാൻ ഡാഷ്‌ബോർഡ് ക്യാമറകൾ പ്രേത്സാഹിപ്പിച്ച് ഷാർജ പൊലീസ്

Date:

Share post:

വാഹനാപകടങ്ങൾ സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടാകുന്നത് പതിവ് കാഴ്ചയാണ്. ഇത്തരം തർക്കങ്ങൾ പരിഹരിക്കാൻ ഡ്രൈവർമാർ ഡാഷ്‌ബോർഡ് ക്യാമറകൾ സ്ഥാപിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഷാർജ പോലീസ്. വാഹനമോടിക്കുന്നവർ ബോധപൂർവം അപകടമുണ്ടാക്കുന്ന സന്ദർഭങ്ങളിൽ ഡാഷ്‌ക്യാമുകൾ സഹായിക്കുമെന്ന് ഷാർജ പോലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് ബോധവൽക്കരണ ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ സുആദ് അൽ ഷെയ്ബ പറഞ്ഞു.

ഡാഷ് ക്യാമറകൾ സ്ഥാപിക്കുന്നത് യുഎഇയിൽ കുറ്റകരമല്ല. എന്നിരുന്നാലും, ഒരാളുടെ സമ്മതമില്ലാതെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നത് ആ വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനാൽ അത് നിയമവിരുദ്ധമാണെന്ന് യുഎഇ നിയമം പറയുന്നു. ഡാഷ്‌ക്യാമുകൾ നിയമവിരുദ്ധമല്ലെന്നും വാഹനാപകടങ്ങളിലെ പിഴവ് കണ്ടെത്തുന്നതിനുള്ള സുപ്രധാന ഉപകരണമായി ഉപയോഗിക്കാമെന്നും ക്യാപ്റ്റൻ അൽ ഷെയ്ബ വ്യക്തനാക്കി.

എന്നാൽ ഡാഷ്‌ക്യാമുകൾ ഉപയോഗിക്കുന്ന വാഹനമോടിക്കുന്നവർ സ്വകാര്യതാ നിയമങ്ങൾ നേരിട്ട് ലംഘിക്കുന്നതായി കാണാം. ചില കാറുകൾ ഡാഷ്‌ക്യാമറ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, ചില ഡ്രൈവർമാർ ഓൺലൈനിലോ ഡിജിറ്റൽ ഉപകരണ വിപണിയിൽ നിന്നോ വാങ്ങുന്നു.“ ഒരു പുരുഷനോ സ്ത്രീയോ തെരുവ് മുറിച്ചുകടക്കുന്നു, ഈ വ്യക്തി ഒരു കാറിൽ സ്ഥാപിച്ചിട്ടുള്ള ഡാഷ് ക്യാമറയിലൂടെ റെക്കോർഡുചെയ്‌തു, ക്യാമറയുടെ ഉടമ അത് ഉപയോഗിക്കുകയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നു. ഇത് വ്യക്തമായും സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണ് ” എന്ന് ഉദാഹരണ സഹിതം ക്യാപ്റ്റൻ അൽ ഷെയ്ബ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...