ദുബായിലെ നാല് പാതകളുടെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് റോഡ്സ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആർടിഎ). പ്രധാന റോഡുകളില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളാണ് നവീകരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 72 ശതമാനം പൂര്‍ത്തിയാക്കിയതായി ആര്‍ടിഎ അറിയിച്ചു.
അത്യാധുനിക നിലവാരത്തിലാണ് പാതയുടെ നവീകരണം. മാർഗം, ലെഹ്ബാബ്, അല്‍ ലിസൈലി, ഹത്ത എന്നിവിടങ്ങളിലെ നാല് റോഡുകളുടെ നവീകരണമാണ് പൂർത്തിയാക്കാനുളളത്. 19 കിലോമീറ്ററാണ് റോഡ് നവീകരിക്കുന്നത്.
മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം, നടപ്പാത, തെരുവ് വിളക്കുകള്‍ എന്നിവയും നിർമ്മിക്കുന്നുണ്ട്. സ്കൈഡൈവ് ദുബായിക്ക് സമീപമുള്ള ദുബൈ അല്‍ ഐന്‍ റോഡിലൂടെ അഞ്ച് കിലോമീറ്റര്‍ നീളുന്ന റോഡുകളുടെ നിര്‍മ്മാണമാണ് മാര്‍ഗമിലെ നിര്‍മ്മാണം.