ദുബായ് മറീനയിലേക്ക് വാഹനമോടിക്കുന്നവരുടെ യാത്രാ സമയം ഇനിമുതൽ 60 ശതമാനം കുറയും. ദുബായ് മറീന ഏരിയയിലേക്ക് അൽ സെബ സ്ട്രീറ്റിൽ നിന്ന് ഖാർൻ അൽ സബ്ഖ സ്ട്രീറ്റിലേക്കുള്ള പുതിയ സൗജന്യ എക്സിറ്റ് തുറന്നതായി ചൊവ്വാഴ്ച ആർടിഎ അറിയിച്ചു.
ദുബായിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാനും തിരക്ക് ലഘൂകരിക്കാനും യാത്രാ സമയം കുറയ്ക്കാനുമാണ് പുതിയ എക്സിറ്റ് ലക്ഷ്യമിടുന്നതെന്ന് ആർടിഎ വ്യക്തമാക്കി.
സുഗമമായ യാത്രയ്ക്കായി നിരവധി പദ്ധതികളാണ് ആർടിഎ തയ്യാറാക്കുന്നത്. കഴിഞ്ഞ ദിവസം ദുബായിൽ ആറിടങ്ങളിൽ പ്രത്യേക ബസ്, ടാക്സി പാതകൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ദുബായിലെ അൽ ഖൈൽ റോഡിൽ അഞ്ച് പുതിയ മേൽപ്പാലങ്ങൾ കൂടി ഉയരും.
سعياً منها لضمان انسيابية التنقل في #دبي، نفّذت #هيئة_الطرق_و_المواصلات مخرج حر جديد من شارع الصبا باتجاه شارع قرن السبخة لمنطقة مرسى دبي، حيث سيساهم في تخفيف الازدحام في المنطقة وخفض زمن الرحلة. #راحتكم_تهمنا pic.twitter.com/fSpikvmCCG
— RTA (@rta_dubai) April 30, 2024