ക്രിപ്റ്റോ കറൻസികൾ ചൂതാട്ടമാണെന്നും പൂര്‍ണായും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് രംഗത്ത്. അതേസമയം ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയെ പിന്തുണയ്ക്കാം എന്നുള്ളതാണ് റിസർവ് ബാങ്കിന്റെ നിലപാടെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
ഊഹകച്ചവടമാണ് ക്രിപ്റ്റോ കറന്‍സിയുടേതെന്നും വിലയിലെ ചാഞ്ചാട്ടത്തില്‍ വിശ്വാസമില്ലെന്നും റിസര്‍ബാങ്ക് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ചൂതാട്ടം അനുവദനീയമല്ലെന്നും അതിനായി പ്രത്യേക നിയമങ്ങൾ ഉണ്ടായിരിക്കണമെന്നം അദ്ദേഹം പറഞ്ഞു. ക്രിപ്‌റ്റോകളെ സാമ്പത്തിക ഉൽപന്നമോ ആസ്തിയോ ആയി കണക്കുന്നതും തെറ്റാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക ഇടപാടുകൾ ക്രിപ്‌റ്റോ വഴിയായാൽ ആർബിഐയുടെ നിയന്ത്രണം നഷ്ടപ്പെടുമെന്നും സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നുമാണ് ആര്‍ബിെഎ വിലയിരുത്തല്‍. ഇതോടെ നാണയ നയവും പണലഭ്യതയും തീരുമാനിക്കാനുള്ള ആർബിഐയുടെ അധികാരം തകരുമെന്നും ശക്തികാന്തദാസ് വിശദീകരിച്ചു.