റാസൽഖൈമയില്‍ കാര്‍ ട്രക്കിലിടിച്ച് അഞ്ച് മരണം. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. എമിറേറ്റ്സ് റോഡിലാണ് അപകടമുണ്ടായത്. അറബ് സ്വദേശികളാണ് അപകടത്തിൽ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
കാര്‍ ട്രാക്കില്‍നിന്ന് പെട്ടെന്ന് തെന്നിമാറി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റയാളെ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ എയർലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലെത്തിച്ചത്.
അതേസമയം അശ്രദ്ധമായ ഡ്രൈവിംഗും സിഗ്നല്‍ നല്‍കാതെ വളവ് തിരിയുന്നതും ട്രാക്കുമാറുന്നതുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് പൊലീസ് വ്യക്തമാക്കി. നിരന്തരം ബോധവത്കരണം നടത്തിയിട്ടും പലരും സുരക്ഷാ മുന്‍കരുതലുകൾ പാലിക്കാന്‍ തയ്യാറാകുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
ട്രാഫിക് നിയമലംഘനത്തിന് ആയിരം ദിർഹം പിഴയും നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷയെന്നും പൊലീസ് ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ദിവസം ഉമ്മുൽ ഖുവൈനിൽ റെഡ് സിഗ്നൽ മറികടന്ന ഒരു ബൈക്ക് യാത്രികന് കാറിടിച്ച് മരിച്ചിരുന്നു.