രക്തദാനം നടത്തി പെക്സ അംഗങ്ങൾ, ദുബായ് ക്യാമ്പ് വൻവിജയം

Date:

Share post:

യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ പെക്സ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ചായിരുന്നു പരിപാടി.  മുഹൈസിന തലാൽ മാർക്കറ്റിൽ നടന്ന രക്തദാന ക്യാമ്പിൽ പെക്സ അംഗങ്ങൾക്ക് പുറമെ നിരവധിയാളുകൾ രക്തദാനത്തിന് തയ്യാറായി.

പെക്സ നടപ്പിലാക്കുന്ന മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായായിരുന്നു ക്യാമ്പ്.  പുതിയതായി നൂറിലധികം ആളുകൾ രക്തദാനത്തിന് സമ്മതം അറിയിച്ചതായും തുടർ ക്യാമ്പുകൾ സംഘിടിപ്പിക്കുമെന്നും പെക്സ പ്രസിഡൻ്റ് നൌഷാദ് മീര, സെക്രട്ടറി ഫസീം ജലാൽ എന്നിവർ പറഞ്ഞു.

ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന ചെറിയ ചടങ്ങിൽ ദുബായിലെ സാംസ്കാരിക  പ്രവർത്തകരായ ബഷീർ തിക്കോടി, ചാക്കോ ഊളക്കാട്, സക്കീർ പടിപ്പുരത്തുണ്ടിൽ, മുഹമ്മദ് സാലി തുടങ്ങിയവർ ആശംസകൾ രേഖപ്പെടുത്തി.

പെക്സ വൈസ് പ്രസിഡൻ്റ് ഹക്കീം വാഴക്കാലയിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ നിഷാദ് ചിറ്റാർ, അബ്ദുൾ റഹ്മാൻ, നജീബ് അലിയാർ, മുഹമ്മദ് റോഷൻ, ഷെഫിൻ സലാം, ഷഫീക് കോന്നി, ഷാജു പന്തളം, ഷഫീക്ക് കാട്ടൂർ, ഉവൈസ് ഉല്ലാസ്, ഷിജു കാട്ടൂർ. അൻസാരി, അജ്മൽ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...