ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റൂട്ട് 108 ഉൾപ്പെടെ മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുമെന്നാണ് ആർടിഎ പ്രഖ്യാപിച്ചത്.
നവംബർ 29 മുതലാണ് പുതിയ റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുക. റൂട്ട് 108 വെള്ളി, ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളിലും പ്രവർത്തിക്കും. സർവീസ് സമയം ഉച്ചയ്ക്ക് 2 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെയാണ്. ഓരോ ദിശയിലും പ്രതിദിനം 11 ട്രിപ്പുകളാണ് നടത്തുക.
റൂട്ട് എഫ്63, റൂട്ട് ജെ05 എന്നിവയാണ് മറ്റ് രണ്ട് പുതിയ റൂട്ടുകൾ. അൽ ഖലീജ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ് വഴി അൽ റാസ് മെട്രോ സ്റ്റേഷനുമായി യൂണിയൻ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ദുബായ് മെട്രോ ഫീഡർ സർവീസാണ് റൂട്ട് എഫ്63. റൂട്ട് J05 നെഷാമ ടൗൺ ഹൗസുകളിലൂടെ കടന്നുപോകുന്ന മിറ കമ്മ്യൂണിറ്റിക്കും ദുബായ് സ്റ്റുഡിയോ സിറ്റിക്കും ഇടയിലും പ്രവർത്തിക്കും.