വിവിധ രാജ്യക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് ഇ‍ളവുകളുമായി യുഎഇ; ഇന്ത്യ പട്ടികയിലില്ല

Date:

Share post:

ലോകത്തിലെ നാല്‍പ്പത്തനാല് രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് യുഎഇയില്‍ സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ഇതേ പട്ടികയിലുളള 43 രാജ്യങ്ങളില്‍ നിന്നുളള താമസക്കാര്‍ക്ക് പരീക്ഷയൊ പരിശീലനമൊ ആവശ്യമില്ലതെ യുഎഇയില്‍ ലൈസന്‍സ് സ്വന്തമാക്കാനും അവസരം. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് അറിയിപ്പ്.

സ്വന്തം രാജ്യത്തെ കാലാവധിയുളള ലൈസന്‍സ് ഉണ്ടായിരിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുളള കുറഞ്ഞ പ്രായവും വേണം. വാഹനമോടിക്കുന്നതിന് ആരോഗ്യശേഷി ഉറപ്പുവരുത്തുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. കൂടുതല്‍ രാജ്യക്കാരെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് യുഎഇ ആഭ്യന്തര മന്ത്രാലയും ഇളവുകൾ അനുവദിച്ചത്. ‍‍‍വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും ഇളവുകൾ സംബന്ധിച്ച വിശദാംശങ്ങളും നിയമാവബോധവും മന്ത്രാലയം വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

അതേസമയം ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് ഇളവ് ബാധകമല്ല. യുഎസ്, യുകെ, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്പെയിൻ, നോർവേ, ന്യൂസിലാൻഡ്, റൊമേനിയ, സിംഗപ്പൂർ, ഹോങ്കോങ്, നെതർലാൻഡ്, െഡൻമാർക്ക്, ഓസ്ട്രിയ, ഫിൻലൻഡ്,കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തുർക്കി, എസ്തോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രെയ്ൻ, ബൾഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്‌ലൻഡ്, മോണ്ടിനെഗ്രോ, തുടങ്ങിയ രാജ്യക്കാര്‍ക്കാണ് ഇളവ്.

ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്സ് സംവിധാനം വ‍ഴി  യുഎഇ ലൈസൻസിന് അപേക്ഷിക്കാം. രേഖകൾക്കൊപ്പ 600 ദിര്‍ഹം സേവനനിരക്കും ലൈസന്‍സിനായി നല്‍കണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...